കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക്കും.
ദേശത്തിന്റെ കഥ
പടിഞ്ഞാറു കനോലി കനാലിനും കിഴക്കു കുട്ടാടം പാടത്തിനും ഇടക്കു കിടക്കുന്ന ഒരു തീര ദേശമാണ് എടക്കര.പടിഞ്ഞാറ് കനോലി കനാലിനും കിഴക്കു കുട്ടാടൻ പാടത്തിനും ഇടക്ക് സ്ഥിതി ചെയ്യുന്ന ഒരു തീരദേശമാണ് എടക്കര .കശുമാവിൻ തോപ്പുകളാലും വൻ മരങ്ങളാലും ചുറ്റപ്പെട്ട ഒരു മനോഹര ദേശം. ഹരിതാപവും പച്ചപ്പും നിറഞ്ഞ ഈ ദേശവാസികൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഗതാഗത സൗകര്യങ്ങളും തീരെ ഉണ്ടായിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോകാവസ്ഥയിൽ ആയിരുന്നു ഇവിടത്തുകാർ .വിദ്യാഭ്യാസപരമായും വളരെ പിന്നിലായിരുന്നു . മതപഠനം ഒഴിച്ച് മറ്റു പഠനസൗകര്യങ്ങൾ ഒന്നും തന്നെ എവിടെ ഉണ്ടായിരുന്നില്ല.പിന്നോക്ക വിഭാഗക്കാരായ തട്ടാൻ ,വേട്ടുവ ,പുലയ,ആശാരി തുടങ്ങിയ ജനവിഭാഗവും മുസ്ലിം ജനവിഭാഗവും ആയിരുന്നു ഇവിടത്തെ തദ്ദേശവാസികൾ.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ .
ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ
ശ്രീ . ഉണ്ണികൃഷ്ണൻ മാസ്റ്റർ 7 ആം ക്ലാസ് പഠനം പൂർത്തിയാക്കിയതിന് ശേഷം തപാൽ ഓഫീസിൽ ജോലി നേടി. അക്കാലത്ത് മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും വരുന്ന തപാൽ ഉരുപ്പടികൾ കൈകയറാം ചെയ്യാൻ കഴിവില്ലാത്ത ഒരു ജനസമൂഹത്തിന്റെ ശോചനീയാവസ്ഥ കണ്ടതും കേട്ടും മനസിലാക്കിയ മാസ്റ്റർ ഒരു സ്കൂളിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിച്ചു തുടങ്ങി . ആ സമയത്താണ് തപാൽ ഓഫീസ് സന്ദർശിക്കുന്നതിനായി ഒരു മേൽഉദ്യാഗസ്ഥൻ അവിടെ എത്തിയത്. അദ്ദേഹത്തോട് ഉണ്ണികൃഷ്ണൻ മാസ്റ്റർ തന്റെ ദേശവാസികളുടെ നിരക്ഷരതയെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തി . അതുകേട്ട മേൽഉദോഗസ്ഥൻ ഒരു വിദ്യാലയം തുടങ്ങുന്നതിനുള്ള അനുമതി അന്ന് തന്നെ നേടി കൊടുത്തു .
സ്കൂളിന്റെ ചരിത്ര താളുകൾ
വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 1927 ൽ എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു അതോടൊപ്പം പ്രഥമ അധ്യാപകനും , പ്രഥമ ഹെഡ്മാസ്റും സ്കൂൾ മാനേജരുമായി ഉണ്ണികൃണൻ മാസ്റ്റർ അധികാരമേറ്റു .1929 ൽ ആണ് സ്ക്കൂളിന്സർക്കാർ അനുമതി ലഭിച്ചത്. അതിനുശേഷം സ്കൂൾ എ എൽ പി എസ് എടക്കര എന്നാക്കി മാറ്റി .
82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻന്റെ മകൾ കോതുവാണു ആദ്യ വിദ്യാർത്ഥി.
അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അനുമതി അന്ന് ലഭിച്ചിരുന്നു. 1960 നു ശേഷം മുസ്ലീം സമുദായത്തിൽ പെട്ട കുട്ടികൾ കൂടുതൽ വന്ന കാരണം വിദ്യാലയം വിദ്യാലയമാക്കി . 1961 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി . 1968 ൽ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു. 1972 ൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം പിതാവിനോടുള്ള ഓർമ്മക്ക് സ്കൂളിന്റെ പേര് -കെ സി പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാക്കി പുനർനാമകരണം ചെയ്തു .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി . 1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ ആയി മാറി. LKG , UKG ക്ലാസുകൾ ആരംഭിച്ചു .
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര | |
---|---|
വിലാസം | |
എടക്കര എടക്കര പി.ഒ. , 680518 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | edakkaraschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24223 (സമേതം) |
യുഡൈസ് കോഡ് | 32070305209 |
വിക്കിഡാറ്റ | Q64090046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 93 |
ആകെ വിദ്യാർത്ഥികൾ | 177 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റ്റി എൽ ഷിജി |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ കുന്നമ്പത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി മോൾ |
അവസാനം തിരുത്തിയത് | |
15-01-2022 | 24223 |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലപരിധിയിൽ പെടുന്ന ചാവക്കാട് ഉപജില്ലയിലെ എടക്കര എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് ലോർ പ്രൈമറി വിദ്യാലയമാണ് കെ സി പി എച് എം എ എൽ പി സ്കൂൾ എടക്കര.
ചരിത്രം
പടിഞ്ഞാറു കനോലി കനാലിനും കിഴക്കു കുട്ടാടം പാടത്തിനും ഇടക്കു കിടക്കുന്ന ഒരു തീര ദേശമാണ് എടക്കര.മീൻ പിടുത്തവും കൃഷിയുമായിരുന്നു പ്രധാന തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു ഉണ്ണിക്കൃഷ്ണൻ മാസ്റ്റരുടെ പരിശ്രമത്തിലൂടെ 1927 ഇൽ -എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് അപ്പോഴത് എ എൽ പി എസ് എടക്കര എന്നാക്കി-82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു ആദ്യ വിദ്യാർത്ഥി
അഞ്ചാം ക്ലാസ്സ് വരെ അന്നുണ്ടായിരുന്നു.1960 നു ശേഷം മുസ്ലിം സമുദായത്തിൽ പെട്ട കുട്ടികൾ കൂടുതൽ വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി . 1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം പിതാവിനോടുള്ള ഓർമ്മക്ക് സ്കൂളിന്റെ പേര് -കെ സി പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി . 1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ ആയി മാറി,LKG ,UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12 അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു 2009 ഇൽ -രാജാമണി ടീച്ചർ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10 അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര കെ സി പോ ക്കർഹാജി മെമോറിയൽ എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ബുഷ്റ കുന്നമ്പത് ഉത്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് അബൂബക്കർ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു .. മൂന്നാം വാർഡ് മെമ്പർ സുധീർ നവാഗതർക്ക് പഠനോപകരണകൾ നല്കി , സ്വീകരിച്ചു . സൗജന്യ യൂണിഫോം വിതരണ ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ നടത്തി . എസ് എസ് എൽ സി പരീക്ഷയില്ഫുൾ എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥി ഷഹല ജലീലിനെ ഉപഹാരം നല്കി ആദരിച്ചു . പ്രധാനാഅദ്ധ്യാപിക എ ഇ രാജാമണി വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു . നവാഗതരെ മധുര പലഹാരവും തൊപ്പിയും ബലൂണും നൽകി സ്വീകരിച്ചു പ്രീപ്രൈമറി യിലെ കുരുന്നുകളെ തൊപ്പിയും ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .
==മുൻ സാരഥികൾ==1.HEADMASTERS
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==നേട്ടങ്ങൾ .അവാർഡുകൾ.==
-
-
-
inauguration photo
-
കുറിപ്പ്2
തിയ്യതി നടത്തി . വാർഡ്മെമ്പർ ശ്രീമതി ബുഷാറ ഉദ്ഗാടനം ചെയ
=വഴികാട്ടി
{{#multimaps:10.6438299,75.9873811|zoom=10}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24223
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ