HEALTHCLUB

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032sitc (സംവാദം | സംഭാവനകൾ) ('2021-22 അധ്യയന വർഷത്തിൽ GHSS തിരുനല്ലൂരിൽ ജൂൺ മാസത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-22 അധ്യയന വർഷത്തിൽ GHSS തിരുനല്ലൂരിൽ ജൂൺ മാസത്തിൽത്തന്നെ ഹെൽത്ത് ക്ലബിന്റെ ഉദ്ഘാടനം നടന്നു. 5-ാം സ്റ്റാൻഡാർഡ് മുതൽ 10-ാം സ്റ്റാൻഡാർഡ് വരെയുള്ള 50 കുട്ടികളെ അംഗങ്ങളാക്കി.പ്രസ്തുത ക്ലബ്ബമായി ബന്ധപ്പെട്ട്ആരോഗ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ ,സാനിറ്റൈസറിന്റെ ഉപയോഗം, ശരിയായി മാസ്ക് രിക്കേണ്ടത്, സാമൂഹിക അകലം പാലിക്കേണ്ടത് ഇതിനെക്കുറിച്ചെല്ലാം ക്ലാസ് എടുക്കുന്നുണ്ട്. ക്ലാസ്സിൽ കയറുന്നതിനു മുൻപ് ടെംപറേച്ചർ ചെക്ക് ചെയ്യൽ, സാനിറ്റൈസേഷൻ എന്നിവ നടത്തുന്നുണ്ട്. 15 വയസ്സു പൂർത്തിയായ എല്ലാ കുട്ടികൾക്കും വാക്സിനേഷൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവൽക്കരണം നടത്തി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് SMlLE എന്ന പ്രോഗ്രാമിലേക്ക് ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികളെ വീതം 34 കുട്ടികളെ തിരഞ്ഞെടുത്തു.

"https://schoolwiki.in/index.php?title=HEALTHCLUB&oldid=1301974" എന്ന താളിൽനിന്ന് ശേഖരിച്ചത്