ഗവ. എൽ പി എസ് എളന്തിക്കര

18:12, 24 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25804 (സംവാദം | സംഭാവനകൾ)


== ചരിത്രം ==നമ്മുടെ വിദ്യാലയം

ഗവ. എൽ പി എസ് എളന്തിക്കര
വിലാസം
ELENTHIKKARA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-02-201725804




     നമ്മുടെ ഗ്രാമത്തില്‍ 1947 ല്‍ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സര്‍ക്കാര്‍ പള്ളിക്കൂടമായി നമ്മുടെ മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തില്‍ ഡോ.ശങ്കരന്‍ അവര്‍കള്‍ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനം കൂടിയായിരിക്കാം.
        വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂര്‍വ്വികര്‍ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂര്‍ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോര്‍ക്കുമ്പോള്‍ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാന്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചതിന്റെ  സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈര്‍മല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദര്‍ശിക്കാന്‍ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്.
           ഈ അവസരത്തില്‍ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയര്‍ച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കര്‍ത്താവ് സാര്‍, ജോസഫ് മാസ്റ്റര്‍, ശങ്കരന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ക്ലാര ടീച്ചര്‍, സുകുമാരന്‍ മാസ്റ്റര്‍, മൈഥിലി ടീച്ചര്‍, കൊച്ചമ്മിണി ടീച്ചര്‍, സുമതി ടീച്ചര്‍, ആന്റണി മാസ്റ്റര്‍, സെബാസ്റ്റ്യന്‍ മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, മോഹനന്‍ മാസ്റ്റര്‍ ഇവരെ കൂടാതെ നന്മയില്‍ നിന്നും അകന്നു പോയ കര്‍മ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാര്‍ ഇവരെല്ലാം ചേര്‍ന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം.
       നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാള്‍ ഏറെ മികവാര്‍ന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളില്‍ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ  ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവര്‍ക്ക് തേതൃത്വം നല്‍കുന്ന ഹെഡ് മാസ്റ്റര്‍ വത്സലന്‍ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സര്‍വ്വോപരി രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്നു. കുട്ടികള്‍ക്ക് നല്‍കി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ പര്യാപ്തമായ സ്മാര്‍ട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരില്‍ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. 
        സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരുടെ കുട്ടികള്‍ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേര്‍ന്ന എല്ലാ സുമനസുകളേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==ഓപ്പണ്‍ സ്റ്റേജ്

  *    2008-ല്‍ പ്രീ-പ്രൈമറി വിഭാഗം 
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി.
   *   2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
   *   2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍.
   *   2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്.
   *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
   * 2014 -MP P.RAJEEV ഫ​ണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം.
   * 2013-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര.
    

ലൈബ്രറി

      700 ല്‍ അധികം പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയില്‍ ഉണ്ട്. കുട്ടികള്‍ക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാര്‍ജ്ജ് ഷിബി ടീച്ചര്‍ക്കാണ്. ആഴ്ചയില്‍ ഒരു ദിവസം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നു. കുട്ടികള്‍ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. 

കമ്പ്യൂട്ടര്‍ ലാബ്

   എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍ ലാബാണ് വിദ്യാലയത്തിലുള്ളത്. 

4 കമ്പ്യൂട്ടര്‍, 1 ലാപ് ടോപ്പ്, 1 പ്രോജക്ടര്‍. 1 പ്രിന്റര്‍, 1 സ്കാനര്‍ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയില്‍ ഒരുക്കിയിരിക്കുന്നു. LGK മുതല്‍ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടര്‍ പഠനം നടത്തി വരുന്നു. ശ്രീമതി ഷിബി ശങ്കര്‍ PSITC യായും ശ്രീമതി ജില്‍ഷസുനില്‍ കമ്പ്യൂട്ടര്‍ ടീച്ചറായും പ്രവര്‍ത്തിക്കുന്നു.

ജൈവകൃഷി

 'നല്ല ഭക്ഷണം 
 നല്ല ആരോഗ്യം'
         എന്നിവ വിദ്യാര്‍ത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെല്‍ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയര്‍ എന്നിവയും കരനെല്‍ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാന്‍ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂള്‍ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവര്‍ത്തനങ്ങളിലെല്ലാം കാണാന്‍ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടര്‍ച്ചയായി നെല്‍കൃഷി ചെയ്തുവരുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെല്‍ത്ത്ക്ലബ് വിദ്യാ൪ത്ഥികളില്‍ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ ഹെല്‍ത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെല്‍ത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങള്‍ 1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേല്‍നോട്ടം ഉറപ്പാക്കല്‍ 3മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കല്‍ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കല്‍ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കല്‍ 5 നേച്ച൪ക്ലബ് 1പരിസ്ഥിതി സംരക്ഷണം 2പ്ലാസ്റ്റിക് നിരോധനം 3മാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കി പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു. 4പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളില്‍ നിന്ന് തുണിസഞ്ചി നല്‍കി. 5അഗ്രികള്ച്ച൪ ക്ലബ്സ് 1പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2പൂന്തോട്ടം നി൪മ്മിച്ചു. 3 7വിദ്യാലയഅച്ചടക്കസേന

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പൂര്‍വ്വ പ്രധാനധ്യാപകര്‍

1. അയ്യപ്പന്‍ മാസ്റ്റര്‍

2. ബാലന്‍ മാസ്റ്റര്‍ 3. വിനോദിനി ടീച്ചര്‍ 4. ജോര്‍ജ്ജ് മാസ്റ്റര്‍ 5. ആന്റണി മാസ്റ്റര്‍ 6. സെബാസ്റ്റ്യന്‍ മാസ്റ്റര്‍ 7. ശിവദാസന്‍ മാസ്റ്റര്‍ 8. ശാന്തകുമാരി ടീച്ചര്‍ 9. മാത്യു ചെറിയാന്‍ മാസ്റ്റര്‍ 10.ഓമന ടീച്ചര്‍ 11.സാറാമ്മ ടീച്ചര്‍ 12.മീനാകുമാരി ടീച്ചര്‍ 13.രാജമ്മ ടീച്ചര്‍ 14.സരള ടീച്ചര്‍ 15.സുജാത ടീച്ചര്‍


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അധ്യാപകര്‍

എം.എ വത്സലന്‍ (പ്രധാനധ്യാപകന്‍)
സോണി കെ.ആര്‍ (പി.ഡി ടീച്ചര്‍)
ഷിബി ശങ്കര്‍ (പി.ഡി ടീച്ചര്‍)
പ്രിയ ( എല്‍. പി. എസ്. എ )
അജിത്കുമാര്‍ ( എല്‍. പി. എസ്. എ )
ആഷ ( എല്‍. പി. എസ്. എ )
റിപ്സി ( എല്‍. പി. എസ്. എ )
ലിസ ( പ്രവര്‍ത്തി പരിചയം)
ഹരി ( കായിക അധ്യാപകന്‍)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_എളന്തിക്കര&oldid=342521" എന്ന താളിൽനിന്ന് ശേഖരിച്ചത്