ജൂൺ 12-ആം തീയ്യതി സ്പോർട്സ് ക്ലബ്ബ്  രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.5 ക്ലാസ്സ് മുതൽ 10 ക്ലാസ് വരെ യുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടു ഒരു യോഗ ഗ്രൂപ്പ് രൂപീകരിച്ചു. ജൂൺ 21 യോഗ ദിനത്തോട്  അനുബന്ധിച്ചു  ഒരു വെബിനാർ സംഘടിപ്പിക്കുകയുണ്ടായി.വെബിനാർ നയിച്ചത് Govt girls h s s ലെ അധ്യാപികയായ വിദ്യ ടീച്ചർ ആയിരുന്നു.ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെ നടന്ന ടോക്കിയോ ഒളിംപിക്‌സിനോടാനുബന്ധിച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം,ഒളിംപിക്‌സ് ആൽബം നിർമ്മിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി.ആഗസ്റ്റ് 29 ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ല കുട്ടികളെ തന്നെ പങ്കെടുപ്പിക്കുകയും അതിൽ 10 ബി യിൽ പഠിക്കുന്ന അരുൺ സാബു AGrade കാരസ്ഥമാക്കുകയും ചെയ്തു.

SEPAK THAKRAW TEAM GIRLS

  ഡിസംബർ 2 നു പുത്തനമ്പലം ഭാഗ്യരാജ് ഇൻഡോർ   സ്റ്റേഡിയത്തിൽ വച്ചു നടന്ന ജില്ലാ തല ജൂനിയർ sepak thakro മത്സരത്തിൽ ജൂനിയർ വിഭാഗം ആണ്കുട്ടികളുംപെണ്കുട്ടികളും മൂന്നാം സ്ഥാനം കാരസ്ഥമാക്കുകയും 4 കുട്ടികൾ സംസ്‌ഥാന തല sepak thakro മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഡിസംബർ 4,5 തീയതികളിൽ  നടന്ന ആലപ്പുഴ ജില്ലാ ജൂനിയർ athletic മത്സരങ്ങളിൽ 15 കുട്ടികളെ പങ്കെടുപ്പിക്കുകയും അതിൽ under 14 വിഭാഗത്തിൽ 60 മീറ്റർ ഓട്ടം, ലോങ് ജമ്പ് മത്സരങ്ങളിൽ ടി സ്കൂളിലെ അഭിനവ് ശ്രീറാം ഒന്നാമത്തെത്തുകയും under 16 വിഭാഗത്തിൽ സൂര്യ ഷൈജു മൂന്നാം സ്ഥാനം കാരസ്ഥമാക്കുകയും ചെയ്തു.ഡിസംബർ 21,22,23,24 തീയതികളിൽ calicut യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചുനടന്ന സംസ്ഥാന തല ജൂനിയർ athletic മീറ്റിൽ ഈ സ്കൂളിൽ നിന്ന് രണ്ടു കുട്ടികൾ പങ്കെടുക്കുകയും അതിൽ അഭിനവ് ശ്രീറാം ലോങ് ജമ്പിൽ നാലാം സ്ഥാനം കാരസ്ഥമാക്കുകയും ചെയ്തു.ജനുവരി 7 നു തൃശ്ശൂർ വച്ചുനടക്കുന്നസംസ്ഥാന തല സബ് ജൂനിയർ sepak thakro മത്സരത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു 7 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ല കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ടു aerobic പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളുടെയും പി റ്റി യെ യുടേയും സമ്മത പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കുട്ടികൾക്കുള്ള കായിക പരിശീലനവും നടത്തിവരുന്നു.

"https://schoolwiki.in/index.php?title=SPORTSCLUB&oldid=1295468" എന്ന താളിൽനിന്ന് ശേഖരിച്ചത്