പി.എം.എസ്.എ.എം.എ.യു.പി.എസ്. ഒളമതിൽ
||ചരിത്രം||
മലപ്പുറം ജില്ലയിലെ പ്രശസ്തമായ സ്ഥലമായ മോങ്ങത്തുനിന്നും 2 കി മി അകലെ പുക്കൊളത്തുര്‍ റോഡില്‍ ഒളമതിലില്‍ സ്ഥിതിചെയ്യുന്ന പി എം എസ് എ എഎയു പി സ്കുള്‍ ഇന്ന് കലാ കായിക രംഗത്തും പഠനപ്രവര്‍ത്തന
രംഗത്തും മുന്നിട്ടു നില്‍ക്കുന്ന സ്ഥിതിയില്‍ എത്തിയതിനു പിന്നില്‍ ഒരുപാട് പേരുടെ ശ്രമങ്ങളും യാതനകളും
ഉണ്ട്. 1976 വരെ ഒളമതില്‍ പ്രദേശക്കാര്‍ക്ക് 4- ക്ലാസിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ ഒരു യു.പി ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ആയിരുന്ന പി.സി ആലിക്കുട്ടി ഹാജിയുടെ ഉടസ്ഥത യില്‍ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 5,6,7 ക്ലാസുകളില്‍ വെറും ഒരു ഡിവിഷനില്‍ എത്തി നില്‍ക്കുന്നു. കഴിഞ്ഞ 40 വര്‍ഷവും നാട്ടിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്യാന്‍ ഈ വിദ്യാലയത്തിനായി. ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒരാളുടെ സ്വന്തം നേട്ടമായല്ല നമ്മള്‍ കാണുന്നത് മറിച്ച് ഒരു പാട് അധ്യാപകരുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സേവനങ്ങള്‍ ഇതിനുണ്ട്.