ജി.ടി.എൽ.പി സ്കൂൾ കൂമ്പാറ/ചരിത്രം
1961ൽ അന്നത്തെ ഡി.സി.സി പ്രസിഡന്റായിരുന്ന വയലിൽ മൊയ്തീൻ കോയ ഹാജിയുടെ സഹായത്താൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. സ്വന്തമായ കെട്ടിടം പോലുമില്ലാതെ 12 വിദ്യാർഥികളുമായി തുടങ്ങിയ സ്‌കൂളിന് 1965ലാണ് സ്വന്തമായി സ്ഥലം ലഭിച്ചത്. 1974ൽ പണിത 6 മുറി കെട്ടിടത്തിലായിരുന്നു സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ച 60 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച 5 മുറികളുള്ള കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവർത്തനം മാറ്റി.