ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാർഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. കടലിലെ മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ നാട്ടുകാർ പരമാവധി ശ്രമിക്കുന്നുണ്ട്.