സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsspgtr (സംവാദം | സംഭാവനകൾ) (ചരിത്രം പുതിയ പേജിൽ പേസ്റ്റ് ചെയ്തു)

പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത് സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു. മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 38അധ്യാപകരും 5 അനധ്യാപകരും Headmistress Sr.Sigi George Thayyil ന്റെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .(കൂടുതൽ വായിക്കുക)സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം