ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hema34044lk (സംവാദം | സംഭാവനകൾ)

ORC

2014 മുതൽ ORC പദ്ധതിയുടെ ഭാഗമാണ് ഗവ.ഹൈസ്കൂൾ മണ്ണഞ്ചേരി കുട്ടിയുടെ സമഗ്രവളർച്ചയിൽ ഒരു സമൂഹത്തിൻ്റെ ഉത്തരവാദിത്വം എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ORC ലക്ഷ്യമിടുന്നത്

2020-20 21 വർഷത്തിലെORC പ്രവർത്തനങ്ങൾ

1. 8-ാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ജീവിത നൈപുണി വികാസവുമായി ബന്ധപ്പെട്ട ത്രിദിനപരിശീലനം ഓൺലൈനിൽ നൽകി.ആഗസ്റ്റ് 26, 27, 28, സെപ്റ്റംബർ 7,8,9,14, 15, 16 എന്നീ തിയതികളിൽ 3 ബാച്ചായി പരിശീലനം പൂർത്തിയാക്കി.10-ാം ക്ലാസിലെ കുട്ടികൾക്കായി ഒക്ടോബർ 17 ന് കരിയർ ഗൈഡൻസ് ക്ലാസ് നൽകി. Std 9 ലെ 40 കുട്ടികൾക്കായി

"സ്മാർട്ട് 40 "ക്ലാസ് ഡിസംബർ 1, 2, 3 തിയതികളിൽoffline ആയി നൽകി. Std 10 ലെ കുട്ടികൾക്ക് പരീക്ഷാ പേടിമറികടക്കുന്നതിനായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുന്നതിന് ആലോചിക്കുന്നു.

👍👍👏

14/8/2021 ൽ 2021-2022 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ രൂപികരണം നടന്നു.സ്‌കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ക്ലബ്ബിന്റെ രൂപികരണം. ഹിന്ദി വാരാചരത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം,ഉപന്യാസ മത്സരം,കവിത രചന,വായന മത്സരവും സംഘടിപ്പിച്ചു. എട്ടാം ക്ലാസ്സിലെ " മേം ഇധർ ഹും" എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും "ജ്ഞാനമാർഗ്" എന്ന പാഠഭാഗത്തിന്റെ നാടകവും മത്സരമായ് നടത്തി. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഹിന്ദി ക്ലബ്ബിന്റെ മീറ്റിംഗ് സംഘടിപ്പിച്ച് കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുമുള്ള അവസരം നൽകി വരുന്നു. കുട്ടികളുടെ രചനകൾ എല്ലാം കൊർത്തിണക്കി ഒരു വിഡിയോ തയ്യാറാക്കി.

2020 -21 അധ്യയനവർഷം ഗവൺമെന്റ് എച്ച്എസ് മണ്ണഞ്ചേരി ചരിത്രവിജയത്തിലേക്ക്

2020 -21 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 306 കുട്ടികളെയും ഉന്നത വിജയത്തിലെത്തിക്കാൻ സാധിച്ചത് സ്കൂളിന് അഭിമാനകരമായ നേട്ടം. ഹെഡ്മിസ്ട്രസ് സുജാത ടീച്ചറി ന്റെ  മേൽനോട്ടത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് ഈ വിജയത്തിന് ആധാരം. 58 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ കഴിഞ്ഞു. 9 എ പ്ലസിനു അർഹരായ കുട്ടികൾ നിരവധിയാണ്  ഓൺലൈനിൽ തുടങ്ങിയ അധ്യയനം ഡിസംബർ ഓടുകൂടി ഓഫ്‌ലൈൻ ലേക്ക് മാറി. അന്നുമുതൽ തന്നെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ഗ്രൂപ്പ് ആക്കി കൊണ്ട് പ്രത്യേകം ചിട്ടപ്പെടുത്തിയ മോഡ്യുളുകൾ അനുസരിച്ച് പരിശീലിപ്പിക്കാൻ കഴിഞ്ഞത് നൂറുശതമാനം വിജയം കൈവരിക്കാൻ ഏറെ സഹായിച്ചു.

ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരി യിലെ ഗണിത ക്ലബ്ബ് ജൂലൈ മാസത്തിൽ രൂപീകരിച്ചു. ഗണിതത്തിൽ താല്പര്യമുള്ള 8, 9,  10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്. 46 കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത്. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം 1/ 8/ 2021ൽ മുൻ AEO യും മണ്ണഞ്ചേരി സ്കൂളിൽ അധ്യാപകനുമായിരുന്ന ശ്രീ സുഭാഷ് സാർ നിർവഹിച്ചു. ഗണിത വിഷയത്തിന്റെ അനന്ത സാധ്യതകളെ കുറിച്ചും നിത്യജീവിതത്തിലെ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാർ സംസാരിച്ചു. പൈ ഒരു അത്ഭുത സംഖ്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അധ്യാപികയായ ശ്രീമതി വിജയലക്ഷ്മി ടീച്ചർ ഒരു വെബിനാർ സംഘടിപ്പിച്ചു. ഗണിത വിഷയത്തിൽ പൈയുടെ പ്രാധാന്യവും, ഇത് ഉപയോഗിക്കുന്ന ഗണിത സന്ദർഭങ്ങളും ഉൾപ്പെടുത്തിയുള്ള ക്ലാസ്സ്  വളരെ വിജ്ഞാനപ്രദം ആയിരുന്നു. കുട്ടികളുടെ സംശയങ്ങൾ  വളരെ ലളിതമായി ടീച്ചർ വിശദീകരിച്ചു. ആദരണീയയായ H. …

Maths club activities and photos....

വിദ്യാരംഗം കലാ സാഹിത്യ വേദി വിജയികളുമായി

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

2021 22 വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

1. ജൂൺ 5  പരിസ്ഥിതി ദിന സന്ദേശം, വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന മത്സരം, ഓൺലൈൻ ക്വിസ് മത്സരം,വീഡിയോ നിർമാണം (ഔഷധസസ്യങ്ങളുടെ വർഗീകരണതലം പ്രയോജനങ്ങളും പ്രത്യേകതകളും )

2. ജൂലൈ 17 കർക്കിടം 1 ഔഷധ സസ്യങ്ങളിൽ നിന്ന് ഉണ്ടാക്കാവുന്ന വിഭവങ്ങൾ കുട്ടികളെ കൊണ്ട് വീടുകളിൽ  ഉണ്ടാക്കി വീഡിയോയും ഫോട്ടോകളും ക്ലാസുകളിൽ പങ്കുവെച്ചു

3. ജൂലൈ 21 ചാന്ദ്രദിനം

ഓൺലൈൻ ക്വിസ് വീഡിയോ നിർമ്മാണം

4. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷകദിനം ആചരിച്ചു സമീപപ്രദേശങ്ങളിലെ മികച്ച കർഷകരെ കുട്ടികൾ കണ്ടെത്തുകയും അവരുടെ കൃഷിയിടം  സന്ദർശിച്ച് ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്തു

5. സെപ്റ്റംബർ 16 ഓസോൺ ദിനം ചിത്രരചനാമത്സരം ഓസോൺ പതിപ്പ് പങ്കുവെക്കൽ

6. ഹൃദയ ദിനം സെപ്റ്റംബർ 29 ഫ്ലിപ്പ് മാഗസിൻ   നിർമ്മിച്ച ജീവിതശൈലിയും ഹൃദയാരോഗ്യവും ഹൃദയാരോഗ്യത്തെ ബാധിക…

👆👆👆കാൻസർ ബോധവൽക്കരണ വീഡിയോ

ചാന്ദ്രദിനം👆👆

[10:11 pm, 05/01/2022] Hm: 👏👏🌷🌷🌹🌹👍👍

[10:11 pm, 05/01/2022] Hm: സ്കൂൾ വിക്കിയിൽ സ്ഥലം പോരാതെ വരുമോ?

🤣

മണ്ണഞ്ചേരി സ്കൂളിൻറെ ചരിത്രം

ഒരു നാടിൻ്റെ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് 1905 തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിൻ്റെ കാലത്താണ്. മണ്ണഞ്ചേരിയിലെ മഹാധനിക കുടുംബമായിരുന്ന ചിരട്ടക്കാട്ടു

തറവാട്ടിലെ കുടുംബ ക്ഷേത്രമായിരുന്ന തൃക്കോവിൽ ക്ഷേത്ര ഭൂമിയിൽനിന്ന് അന്നത്തെ തറവാട്ട് കാരണവരായ ശ്രീ കേശവകുറുപ്പ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റി കൊണ്ട് വിട്ടുകൊടുത്ത 50 സെൻറ് ഭൂമിയിലാണ് സ്കൂൾ ആരംഭിച്ചത്. വ്യക്തികളിൽനിന്ന് സൗജന്യമായി ഭൂമി സ്വീകരിക്കുവാൻ വ്യവസ്ഥ ഇല്ലാതിരുന്നത് കൊണ്ടാണ് ഒരു ബ്രിട്ടീഷ് രൂപ കൈപ്പറ്റിയത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ നിബന്ധനക്ക് വിധേയമായി സ്കൂൾ കെട്ടിടവും ശ്രീ കേശവകുറുപ്പ് തന്നെ പണിയിച്ച് നൽകി. നാടി…

👍👍

കുട്ടിക്കൂട്ടം എന്ന computer orientation programme ന് തുടർച്ച ആയിട്ടാണ്  നമ്മുടെ സ്കൂളിൽ ലിറ്റിൽ   കൈറ്റ്സ്    എന്നപേരിൽ ഐ. ടി പരിശീലന പരിപാടി തുടങ്ങിയത്.                        സാങ്കേതിക  വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും, സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി  കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇത്. 40 കുട്ടികൾ അംഗങ്ങൾ ആയുള്ള ലിറ്റിൽ കൈറ്റസ് പദ്ധതിയിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നു പോകാനുള്ള അവസരം ലഭിക്കുന്നു.

ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്‌റ്റോപ് പബ്ലിഷിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.

  സബ്ജില്ലാ, ജില്ലാ, സംസ്‌ഥാ…

ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഹേമ ടീച്ചർ, പ്രസന്നകുമാരി  ടീച്ചർ എന്നിവർ നേതൃത്വം നൽകുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന കമ്പ്യൂട്ടർ പരിശീലനപരിപാടിയുടെ ആരംഭം മുതൽ വേണ്ട സഹായവും ഉപദേശവും ബഹുമാനപ്പെട്ട HM സുജാത ടീച്ചർ നൽകുന്നു.

https://photos.app.goo.gl/zzxw2tA88KfvPHZm7

👍👍👍

2020 21 വർഷത്തെ മികച്ച കുട്ടി കർഷകനുള്ള മണ്ണഞ്ചേരി പഞ്ചായത്തിൻ്റെ അവാർഡ് മുഹമ്മദ് ജാസിം പഞ്ചായത്തിൽനിന്ന് ചിങ്ങം ഒന്നിന് ഏറ്റുവാങ്ങി

കർഷക ദിനത്തിൻറെ ഭാഗമായി സ്കൂൾ കുട്ടി കർഷകനെ ഓൺലൈനിൽ ഗൂഗിൾ മീറ്റിൽ അഭിനന്ദിക്കുകയും ചെയ്തു

👏👏🌹

2019 നവംബർ മാസം പതിമൂന്നാം തീയതിയാണ് ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവിസ്നേഹവും പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയ അനുസരിക്കുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.  സ്വഭാവരൂപീകരണത്തിന് പ്രാധാന്യം നൽകി ഉന്നത മൂല്യബോധവും ഉയർന്ന ലക്ഷ്യവും കൈവരിക്കുന്നതിന് ഒരു കുട്ടിക്ക് ഇതിലൂടെ സാധിക്കുന്നു.

        ലോകാരോഗ്യ സംഘടന ലോകത്തിലെ എല്ലാത്തരത്തിലുള്ള കുട്ടികളും നേടി ഇരിക്കേണ്ട 10 ജീവിതനൈപുണികളെ കുറിച്ച് പറയുന്നുണ്ട്. ഈ പദ്ധതിയിലൂടെ കേഡറ്റുകൾ ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്ന ഈ 10 ജീവിത നൈപുണികൾ  സ്വയാത്തമാക്കുന്നുണ്ട്. എസ്ഡിപിഐ ട്രെയിനിങ്ങിന് രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇൻഡോർ ട്രെയിനിങ്, ഔട്ട്ഡോർ ട്രെയിനിങ് എന്നു പറയും. ഇൻഡോർ മാനുവൽ…

👍👍

ജിഎച്ച്എസ് മണ്ണഞ്ചേരിയിലെ ഏറ്റവും നിറപ്പകിട്ടാർന്നതും മനംകുളിർപ്പിക്കുന്നതുമായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ.ഓരോ അവധിക്കാലവുംതങ്ങളുടെ കൂട്ടുകാരോടൊപ്പം ഓർമകളുടെ  മാധുര്യം നുകരാൻ അവരെത്തി പഴയ സ്കൂൾ അങ്കണത്തിലേക്ക് .ക്ലാസ് മുറികളിലേക്കും പഴയഇരിപ്പിടങ്ങളിലേയ്ക്കും  കണ്ണോടിച്ചപ്പോൾ ഓർമ്മകളുടെ വേലിയേറ്റങ്ങൾ അവരെ ഓരോരുത്തരെയും കൊച്ചുകുട്ടിയാക്കി മാറ്റി. Atal Tinkering lab, library, Science Park, Computer lab, ആകർഷകമായ ഡിജിറ്റൽ class മുറികൾ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അവരെ ഓരോരുത്തരെയും അത്ഭുതപ്പെടുത്തി.മണ്ണഞ്ചേരി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയത്  ഒരുവട്ടംകൂടി -95 എസ്എസ്എൽസി ബാച്ച് ആണ് . അലിക്കുഞ്ഞ് ആശാൻ ചെയർമാനും ബിനുമോൻ വികെ ജനറൽ കൺവീനറുമായി സംഘടിക്കപ്പെട്ട  ഓർമ്മകളുടെ പുന സംഗമം എന്തുകൊണ്ടും ഹൃദ്യമായ പുതിയൊരനുഭവം കൂടിയായിരുന്നു ഓരോ പുനസമാഗമത്തിനും ഓരോരോസമ്മാനങ്ങൾ അവർ തങ്ങളുടെ വിദ്യാലയത്തിന് കൈമാറി. ഡിജിറ്റൽ ക്ലാസ്സ് മുറികളിലേക്ക് ആവശ്യമായ പ്രൊജക്ടർ,ഫാനുകൾ മൈക്ക് സെറ്റ് ഇവ അവയിൽ ചിലതുമാത്രം. 100% വിജയം എന്ന സ്വപ്നം സ്കൂൾ നേടിയപ്പോൾ ആ സന്തോഷത്തിൽപങ്കാളികളാവാനുംഅവർ മറന്നില്ല. മെറിറ്റ് ഈവനിംഗ് പരിപാടിയിൽ ബാച്ചിന്റെ ആദരവ്സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുജാതകുമാരി ടീച്ചർ ഏറ്റുവാങ്ങി.ഗുരുവന്ദനത്തിലും അവർ വ്യത്യസ്തത പുലർത്തി ,ഓർമ്മയിൽ ഈ ദിനം മറയാതിരിക്കാൻ രാകേഷ് അൻസേര, കലേഷ് പൊന്നപ്പൻ എന്നീ കലാകാരന്മാർ തത്സമയം വരച്ച എല്ലാ ഗുരുജനങ്ങളുടേയും ഛായാചിത്രങ്ങൾ പൊതുവേദിയിൽ വച്ച് നൽകുമ്പോൾ പ്രിയ അധ്യാപകരുടെ കണ്ഠമിടറുന്നതും കണ്ണുകളിൽ നനവ് തൂകിയതും സംഘാടകർക്ക് ആത്മനിർവൃതിയുടെ നിമിഷങ്ങൾ സമ്മാനിച്ചതോടൊപ്പം നമ്മുടെ വിദ്യാലയം ഗുരു ശിഷ്യ ബന്ധത്തിന്റെ..പൂർണ്ണതയ്ക്ക് സാക്ഷിയായി മാറി.

      നമ്മുടെ സ്കൂളിലെ ഇന്നത്തെ കുട്ടികൾക്ക് പ്രചോദനവും പ്രതീക്ഷയുമാണ് പൂർവ വിദ്യാർത്ഥി സംഗമങ്ങൾ☺️

ഒരുവട്ടം കൂടി -95  SSLC Batch  ജി.എച്ച്.എസ് മണ്ണഞ്ചേരി

👍

ഇംഗ്ലീഷ് ക്ളബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുളള ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷിൽ പ്രാവീണ്യമുളളരാക്കുന്നതിനും വേണ്ടി  ഗവൺമെന്റ് ഹൈസ്‌കൂൾ മണ്ണഞ്ചേരി യിൽ 2021=2022 അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ  ക്ളാസുകളിൽ നിന്നും ഇംഗ്ലീഷ് വിഷയത്തിൽ താത്പര്യമുളള കുട്ടികളെ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് ക്ളബ് രൂപീകരിച്ചു.ക്ളബിന്റ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ചു. എബി വിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ പ്രഥമാധ്യാപികയായ ശ്രീ മതി ഷക്കീല ടീച്ചർ ക്ളബ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ, കഥ പറച്ചിൽ, ഇംഗ്ലീഷ് സ്കിറ്റ്, റോൾ പ്ളേ തുടങ്ങി യ പരിപാടികൾ ക്കു പുറമെ വിവിധ തരം ഇംഗ്ലീഷ് ലേണിംഗ് ആപ്പുകൾ കുട്ടികൾ പരിചയപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപികയായ ഉദ്ഘാടകയുടെ പ്രസംഗം പ്രയോജന പ്രദമായിരുന്നു.

ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ:

എട്ടു മൂതൽ പത്തു വരെ ക്ളാസുകളീൽ ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തികക ഒരു ഗ്രൂപ്പ് നിർമിച്ചു. ഈ.കുട്ടികളുടെ ഭാഷാപരമായ കഴിവ് വികസിപ്പിക്കുവാനായി എല്ലാ ഇംഗ്ലീഷ് അധ്യാപകരും ഈ കുട്ടികൾ ക്ക് ക്ളാസ് എടുക്കുന്നു.

ഇംഗ്ലീഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ റോൾ പ്ളേ  പരിശീലിപ്പിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ല ഒൻപതാം ക്ളാസിലെ കുട്ടികൾ ക്കായി നടത്തിയ റോൾപ്ളേ മൽസരത്തിൽ food and nutrition എന്ന വിഷയത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

OUR SCHOOL

ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായീക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ.

  • GHS MANNANCHERRY/സ്റ്റ‍ുഡൻററ് പോലീസ് കേഡറ്റ്
GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ്

മുൻസാരഥികൾ

സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്

വഴികാട്ടി

  • ആലപ്പുഴ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ വടക്ക്
  • തണ്ണീർമുക്കം / തൊടുപുഴ / വൈക്കം എന്നീ സ്‌ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം



{{#multimaps:9.576351255762054, 76.3487859387759|zoom=20}}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=1273716" എന്ന താളിൽനിന്ന് ശേഖരിച്ചത്