GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ളബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുളള ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷിൽ പ്രാവീണ്യമുളളരാക്കുന്നതിനും വേണ്ടി ഗവൺമെന്റ് ഹൈസ്‌കൂൾ മണ്ണഞ്ചേരി യിൽ 2021=2022 അദ്ധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ ജൂലൈ മാസത്തിൽ തന്നെ ആരംഭിച്ചു. എല്ലാ ക്ളാസുകളിൽ നിന്നും ഇംഗ്ലീഷ് വിഷയത്തിൽ താത്പര്യമുളള കുട്ടികളെ തിരഞ്ഞെടുത്ത് ഇംഗ്ലീഷ് ക്ളബ് രൂപീകരിച്ചു.ക്ളബിന്റ ഉദ്ഘാടനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ചു. എബി വിലാസം ഹയർസെക്കൻഡറി സ്കൂളിന്റെ പ്രഥമാധ്യാപികയായ ശ്രീ മതി ഷക്കീല ടീച്ചർ ക്ളബ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് പ്രസംഗം, പദ്യം ചൊല്ലൽ, കഥ പറച്ചിൽ, ഇംഗ്ലീഷ് സ്കിറ്റ്, റോൾ പ്ളേ തുടങ്ങി യ പരിപാടികൾ ക്കു പുറമെ വിവിധ തരം ഇംഗ്ലീഷ് ലേണിംഗ് ആപ്പുകൾ കുട്ടികൾ പരിചയപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപികയായ ഉദ്ഘാടകയുടെ പ്രസംഗം പ്രയോജന പ്രദമായിരുന്നു.
ഇംഗ്ലീഷ് ക്ളബിന്റെ പ്രവർത്തനങ്ങൾ: എട്ടു മൂതൽ പത്തു വരെ ക്ളാസുകളീൽ ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തികക ഒരു ഗ്രൂപ്പ് നിർമിച്ചു. ഈ.കുട്ടികളുടെ ഭാഷാപരമായ കഴിവ് വികസിപ്പിക്കുവാനായി എല്ലാ ഇംഗ്ലീഷ് അധ്യാപകരും ഈ കുട്ടികൾ ക്ക് ക്ളാസ് എടുക്കുന്നു. ഇംഗ്ലീഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ റോൾ പ്ളേ പരിശീലിപ്പിച്ചു. ചേർത്തല വിദ്യാഭ്യാസ ജില്ല ഒൻപതാം ക്ളാസിലെ കുട്ടികൾ ക്കായി നടത്തിയ റോൾപ്ളേ മൽസരത്തിൽ food and nutrition എന്ന വിഷയത്തിൽ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു
2022-2023
![](/images/thumb/b/b9/34044Eng1.png/300px-34044Eng1.png)
![](/images/thumb/9/97/34044eng6.jpg/300px-34044eng6.jpg)
![](/images/thumb/9/9c/34044eng4.jpg/300px-34044eng4.jpg)
![](/images/thumb/0/07/34044eng5.jpg/300px-34044eng5.jpg)
![](/images/thumb/a/a0/34044eng10.jpg/300px-34044eng10.jpg)
![](/images/thumb/c/c1/34044eng9.jpg/300px-34044eng9.jpg)