ഗവ.എൽ.പി.എസ്. ഏഴംകുളം/

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38248 (സംവാദം | സംഭാവനകൾ) ('ശ്രീ പരശുരാമയ്യർ, ശ്രീ സുബ്രഹ്മണ്യൻ എന്നിവരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീ പരശുരാമയ്യർ, ശ്രീ സുബ്രഹ്മണ്യൻ എന്നിവരുടെ ജന്മത്വാവകാശത്തിലുള്ള 54 സെന്റ് ഭൂമി ചാങ്ങയിൽ കേശവക്കുറുപ്പ് അമ്പഴവേലിൽ ജി പാർവതിയമ്മ എന്നിവർക്ക് കുടികിടപ്പവകാശമായി നൽകിയിരുന്നത് 1897ൽ അവർ സർക്കാറിന് നൽകുകയും ആ സ്ഥലത്ത് സ്കൂൾ ആരംഭിക്കുകയും ചെയ്തു.

എല്ലാ മതവിഭാഗത്തിലും പെട്ടവർക്ക് വിദ്യ പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും സമൂഹത്തിൽ ഉന്നത നിലയിൽ എത്തിയ ഡോക്ടർമാർ എൻജിനീയർ അധ്യാപകർ സാഹിത്യകാരന്മാർ പത്രപ്രവർത്തകർ തുടങ്ങിയവരുണ്ട്.

ഇവിടുത്തെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദപിള്ളയാണ്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ കുട്ടികൾ ഇവിടെ പഠിക്കുന്നു.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ഏഴംകുളം/&oldid=1264371" എന്ന താളിൽനിന്ന് ശേഖരിച്ചത്