ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം
നാടോടി വിജ്ഞാനകോശം
പ്രശ്നം
അന്യംനിന്നു പോകുന്ന നമ്മുടെ നാടോടി ആദിവാസി കലാരൂപങ്ങളെ അവഗണിച്ച് മനുഷ്യന്‍ ആധുനിക കലകള്‍ക്ക് പിറകെ പോവുന്ന ഈ
സാഹചര്യത്തില്‍ നാടോടി കലകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടെ നാടോടിവിജ്ഞാനകോശം എന്ന പ്രൊജക്ട് ചെയ്യാന്‍
പ്രേരണയായി.
ആസൂത്രണം
നാടന്‍ കലാരുപങ്ങളെ പറ്റി ലേഖനങ്ങള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു.ലഭിച്ചവിവരങ്ങള്‍ പ്രജക്ട് ഡയറിയില്‍ രേഖപ്പെടുത്തി.പിന്നീട്
വിവിധ അധ്യാപകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നുംഫോക്ലോര്‍ ബുക്കില്‍ നിന്നും വിവരങ്ങള്‍
രേഖപ്പെടുത്തുകയും ചെയ്തു.വിവരശേഖരണത്തുനും മറ്റുപ്രവര്‍ത്തനങ്ങള്‍ക്കും കൂടി 5ദിവസം എടുത്തു.
പ്രൊജക്ട് റിപ്പോര്‍ട്ട്
അമുഖം
നമ്മുടെ നാട്ടില്‍ പണ്ട് നിലനിന്നിരുന്നതും ഇന്ന് നമ്മള്‍ തിരക്കില്‍ പാടെ മറക്കുന്ന ചില വിഷയങ്ങള്‍ കൂട്ടിചേര്‍ക്കുകയും അവയെ ഓര്‍കുകയുമാണിവിടെ. സുഖഭോഗങ്ങള്‍ക്ക് പിറകെയുള്ള നെട്ടോട്ടത്തില്‍ നമ്മുടെ മനസില്‍ നിന്നും ഇവ മാഞ്ഞു പോവുകയാണ്. അവ നിലനിര്‍തേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. നാട്ടറിവുകളേയും ന്രത്ത കലകളേയും നില നിര്‍ത്തുകഎന്നതാണ് ഈ പ്രൊജക്ടിന്റെ ലക്ഷ്യം.
പഠനോദ്ദേശ്യം
നാടന്‍ കലകള്‍ നാട്ടറിവുകള്‍ നാടന്‍ഭാഷ തുടങ്ങിയവ. കണ്ടെത്തുക അവയെ തിരിച്ചറിയുക ഇവയ്ക് ഇന്നത്തേതില്‍ നിന്നുമായുള്ള വ്യത്യാസം
മനസിലാക്കുക.
വിവരശേഖരണം
കേരളത്തിന്റെ തനതായ സംസ്കാരം വിളിച്ചോതുന്ന കലാരൂപങ്ങളെ നമുക്ക് തിരിച്ചറിയാം. അവയെ തിരിചു വിളിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന
ഫോക്ലോറിന്റെ മഹിമ ഒന്നുവേറെതന്നെ. നാടോടി വിജ്ഞാനീയം ഇന്ന് ഒരു കലയും ശാസ്ത്രവുമായി വളര്‍നിരിക്കുകയാണ്. മനുഷ്യമനസിന് എന്നും
കുളിര്‍മയേകിയ കലകളുടെ വിജ്ഞാന കോശം ഇതാ............
- അയ്യപ്പന്‍പാട്ട് :- വൃശ്ചികമാസത്തില്‍ അയ്യപ്പക്ഷേത്രത്തില്‍ നടത്തുന്ന ഉത്സവം
- ഉത്സവം :- ക്ഷേത്രങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ വാദ്യാ ഘോഷത്തോടുകൂടി നടത്തുന്നു
- ഉത്രാടവിളക്ക് :- ഓണത്തോടു അനുബന്ധിച്ചുള്ള ഒരു ചടങ്ങ്
4 ഉരുളി കമിഴ്ത്ത് :- സന്താനലാഭത്തിനായി ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു പ്രത്യേക ചടങ്ങ്
5 ഒപ്പന :- മുസ്ലിം സ്ത്രകള്‍കിടയില്‍ നിലനിന്നിരുന്ന ഒരു വ്നോദ കല
6 കളമെഴുത്ത് :- പഞ്ചവര്‍ണ്ണ പ്രക്രതിദത്തമായ ചെടികള്‍കൊണ്ട് അതിവേഗത്തില്‍ വരച്ചാട്ടുന്ന പാരബര്യകല
7 കക്കാരശ്ശിനാടകം :- നാടകങ്ങളെ സംയോജിപ്പിചു കൊണ്ടുള്ള ഗ്രമീണ കല
8 കാവടിയാട്ടം :- കേരളത്തില്‍ നടക്കുന്ന കാവടി ചുമലിലേറ്റി കൊണ്ട് ആടുന്നഅനുഷാന കല
9 കൂത്ത് :-ചാക്യാന്മാര്‍കിടയിലെ ക്ഷേത്ര കല
10 കണ്ണേര്‍ :- ദ്രഷ്ടിദോഷം എന്നര്‍ഥം നാട്ടുപ്രദേശങ്ങളിലെ ഒരു വിശ്വാസം
11 കോമരം :- അനുഷ്ടാന പരമായ ഖഡ്ഗനൃത്തം
12 കോല്‍കളി :- മാപ്പിള മാര്‍കിടയിലെ വിനോദ കലാരൂപം
13 കാത്ത്യാം കളി :- ഹരിജനങ്ങള്‍ക്കിടയില്‍ നിലവിലുള്ള അനുഷ്ടാന കലാപ്രകടനം
14 ഗുളികന്‍ തിറ :- തിയ്യര്‍കിടയില്‍ നടക്കുന്ന പറയര്‍ കൊട്ടിയാടുന്ന കലാ രൂപം
15 താലം കളി :- സംഘങ്ങളായി തിരിഞ്ഞ് താലങ്ങള്‍ കൊണ്ട് ആടിയും പാടിയും കളിക്കുന്ന ഒരു കല
16 തിരുവാതിര :- സ്ത്രീകള്‍ക്കിടയിലെ ഒരു ന്രത്ത കല
17 തിറ :- കാവുകളില്‍ നടക്കുന്ന ഒരു നാടോടി കലാ രൂപം
18 തീയാട്ട് :- നബൂതിരിമാരും തീയാട്ടുണ്ണികളും കൂടിചേര്‍ന്ന് നടത്തുന്ന അനുഷുടാന കല
19 തെയ്യം :- പ്രക്രതി നിര്‍മിത വസ്തുക്കള്‍ കൊണ്ട് കോലം കെട്ടിയാടുന്ന ഒരു ക്ഷേത്ര കല{| class="wikitable" 20 ദഫ്മുട്ട് :- മാപ്പിളമാരുടെ ഒരു കലാ രൂപം
21 നൂറാം കോല്‍ :- തെങ്ങോലയുടെ ഈര്‍കിള്‍ കൊണ്ട് ബാലിക ബാലന്‍മാര്‍ കളിക്കുന്ന ഒരു വിനോദ കളി
22 പാലും വെള്ളരി :- ബ്രാഹ്മണന്‍മാരുടെ വിശ്വാസപരമായ ഒരു കല
23 പുലിക്കളി :- ഓണവുമായി ബന്ധപ്പെട്ട് പുലിവേഷമണിഞ്ഞ് ന്രത്തം ചെയ്യുന്ന ഒരു വിനോദ കല
ആറുനാട്ടില്‍ നൂറു ഭാഷാ എന്ന മലയാളികളുടെ ചൊല്ല് നമുക്ക് മറക്കാനാവില്ല. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും
നിറഞ്ഞ ഒരു പാടു പദങ്ങള്‍ ഉണ്ട്. പല നാടന്‍ പ്രയോഗങ്ങളും വാക്കുകളും ഇന്ന് വിസ്മൃതിയുടെ വക്കിലാണ്.
ഒരേ പദം തന്നെ പല പ്രദേശങ്ങളില്‍ പല രൂപത്തില്‍ ഉച്ചരിക്കാറുണ്ട്. ഉദാഹരണം
* മഴ - മയ - മള
* മഷി -മഴി - മശി
* വാഴ - വായ - വാള
* കോഴി - കോയി -കോളി
* അന്‍പത് - ഐന്‍പത് - അബത് - അയിബത്
* കുഴയുന്നു - കുയയുന്നു - കുവയുന്നു - കുളയുന്നു
* മണ്‍വെട്ടി - മരംവെട്ടി - മണ്‍വെട്ടി - പടന
ഒരേ കാര്യം സൂജിപ്പിക്കാന്‍ വ്യത്യസ്ത പദങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഉദാ
* ഇടവയി - എടവയി,എടുവയി,എടാവയി,എടോയി
* ഉപ്പൂറ്റി - മടമ്പ,കുതി,കുതിയടി,പില്ലൂരി
* കിടക്ക - കോസടി,കോസരി,കോസണി
* പഴുതാര - ആച്ചിലാത്ത്,പടുതാരാ,പഴുകാലി
* പൂവന്‍കോഴി - പൂകോഴി,ചാവക്കോഴി,പൂവന്‍
നമ്മുടെ മുതിര്‍ന്നവര്‍കിടയില്‍ അവരുടെതായ ചൊല്ലുകളും,കഥകളും,പാട്ടുകളും ഉണ്ട്. അവ തന്നെയാണ് നമ്മുടെ സ്വത്തായ നാട്ടറിവ്
അതികമായാല്‍ അമ്രതവും വിഷം
അല്‍പലാഭം വെറും ചേതം
അഴകുള്ള ചക്കയില്‍ ചുളയില്ല
ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ചേതം ഇലക്കുതന്നെ
ഇനു ഞാന്‍ നാളെ നീ
കതിരില്‍ വളം വെച്ചിട്ട് കാര്യമില്ല
കണ്ടത്തില്‍ പണിക്ക് വരമ്പത്തു കൂലി
കാട്ടില്‍ മുത്തിന്‍ വിലയില്ല
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുകണ്ടംതിന്നണം
പല തുള്ളി പെരു വെള്ളം
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
മിണ്ടാപ്പൂച്ച കലമുടയ്കും
മുള്ളുകൊണ്ട് മുള്ളടുക്കുന്നു
വിതച്ചതെ കൊയ്യൂ
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വിള പുറത്തിട്ട് വേലികെട്ടരുത്
സദ്യക്കു മുന്‍പില്‍ പടക്കു പിന്‍പല്‍
തുടങ്ങിയ ചൊല്ലുകള്‍ നാട്ടറിവിന്റെ ഭാഗമാണ്
* അബാട്ടെ പട്ടിക്ക് മുബേട്ട് വാല്
* ആനക്കൊമ്പില്‍ ഉണക്കലരി
* ഉള്ളതെല്ലാം നോക്കിക്കാണും
* കണ്ടതെല്ലാം ഉള്ളിലാക്കും
* ഒരു കുട്ടികളെല്ലാം വെള്ത്ത കാള
* കാട്ടിലൊരു തുള്ളി ചോര
* ഞെട്ടില്ല വട്ടയില്ല
* മുക്കണ്ണന്‍ ചന്തക്കു പോയി
* മുറ്റത്തെ ചെപ്പിനടപ്പില്ല
* മണ്ണിനുള്ളില്‍ പൊന്ന്
അപഗ്രഥനം
വികസനത്തിന്റെ പാതയുടെ തുടക്കത്തില്‍ മനുഷ്യന്റെ വിനോദസമയങ്ങളില്‍ പല നാട്ടറിവുകളെ കുറിച്ച് ചിന്തിക്കുകയും അറിയുകയും സംഘം ചേര്‍ന്ന്
കലാരൂപങ്ങള്‍ സ്രഷ്ടിക്കുകയും ചെയ്തു. കഠിനാധ്വാനത്തിലും അധ്വാനത്തിലും ശേഷമുള്ള സമയങ്ങളില്‍ ആശ്വാസമായത് കലകളായിരുന്നു
ഗ്രാമീണജീവിതത്തിന്റെ ഉര്‍ത്തുടിപ്പുകള്‍ നാടന്‍ കലകളില്‍ ഉണ്ടെന്ന് നിസംശയം തന്നെ പറയാം. സംസ്കാരത്ചിന്റെ പാരമ്പര്യഘട്ടങ്ങളുമായി
ബന്ധപെട്ടതാണ് ഗ്രാമീണ ജീവിതം. ഓരോ ദേശത്തിനും അതിന്റെതായ സംസ്കാരികവും വൈജ്ഞാനികവുമായ പൈത്രകം ഉണ്ട്. അത്തരം
പാരമ്പര്യ വിജ്ഞാന ധാരണകള്‍ ഇന്ന് അതിവേഗം വിസ്മൃതമായികൊണ്ടിരിക്കുന്നു .കേരളമാകട്ടെ,ചരിത്രാതീത കാലം തൊട്ടുള്ള ജനജീവീതത്തിന്റെ പാരമ്പര്യം,പ്രത്യേകിച്ച് ആചാര വിശ്വാസാനുഷ്ഠാനങ്ങളും കലകളും ഗ്രാമതലത്തിലെങ്കിലും ഇപ്പോയും പരിരക്ഷിച്ചു പോരുന്നു. നാഗരിക ജീവിതത്തില്‍ പോലും ആപാരമ്പര്യത്തിന്റെ മുഖമുദ്ര പതിഞ്ഞു കിടപ്പുണ്ട്.
നിഗമനം
നമ്മുടെ കേരളത്തിന് അതിന്റെതായ കലാപാരമ്പര്യമുണ്ട്. പണ്ടുകാലത്തെ ജനങ്ങളുടെ ജീവിതരീതിയും മറ്റും ഇവയില്‍ പ്രതിഫലിക്കുന്നു.
ആതനതായ പാരമ്പര്യത്തെ കാത്തു സൂക്ഷിക്കേണ്ടത് ഇന്നത്തെ തലമുറയുടെ കടമയാണ്.