സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു