സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School

|സ്ഥലപ്പേര്=കൊഴിഞ്ഞാംപാറ |വിദ്യാഭ്യാസ ജില്ല=പാലക്കാട് |റവന്യൂ ജില്ല=പാലക്കാട് |സ്കൂൾ കോഡ്=21045 |എച്ച് എസ് എസ് കോഡ്=21045 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64690797 |യുഡൈസ് കോഡ്=32060400707 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1947 |സ്കൂൾ വിലാസം=കൊഴിഞ്ഞാമ്പാറ |പോസ്റ്റോഫീസ്=കൊഴിഞ്ഞാമ്പാറ |പിൻ കോഡ്=678555 |സ്കൂൾ ഫോൺ=04923272368 |സ്കൂൾ ഇമെയിൽ=stpaulshss@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ചിറ്റൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് |വാർഡ്=18 |ലോകസഭാമണ്ഡലം=ആലത്തൂർ |നിയമസഭാമണ്ഡലം=ആലത്തൂർ |താലൂക്ക്=ചിറ്റൂർ |ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= യുപി |പഠന വിഭാഗങ്ങൾ3=എച്ച്.എസ് |പഠന വിഭാഗങ്ങൾ4=എച്ച്.എസ്എസ് |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം= |മാദ്ധ്യമം=ഇംഗ്ലീഷ് , മലയാളം , തമിഴ് |ആൺകുട്ടികളുടെ എണ്ണം 1-10=976 |പെൺകുട്ടികളുടെ എണ്ണം 1-10=796 |വിദ്യാർത്ഥികളുടെ എണ്ണം 1-10=1772 |അദ്ധ്യാപകരുടെ എണ്ണം 1-10=69 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=250 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=231 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=481 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=യേശുദാസ് ബെസ്കി |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ഫാദർ ആലെസ് സുൻദരരാജ് |പി.ടി.എ. പ്രസിഡണ്ട്=അരുൺബാബു |എം.പി.ടി.എ. പ്രസിഡണ്ട്=പ്റസീത |size=640 x 640 |caption=വിസ്‌ഡം, ട്രൂത്, സർവീസ് |ലോഗോ=വിസ്‌ഡം, ട്രൂത്, സർവീസ് |logo_size= }}
ചരിത്രം/കൂടുതൽ അറിയാം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ് ക്റോസ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു.
== ശാസ്ത്ര ക്ലബ്ബ് ==
'
സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്.
= സാമൂഹ്യശാസ്ത്ര ക്ലബ്ബ് =
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു.
മാനേജ്മെന്റ്
റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1947- 50 | വിശ്വനാഥഅയ്യർ |
| 1950 | പെ. ഫാ.ജി.എം.മാനുവൽ |
| 1969 | ജി.ജ്ഞാനാമൃതം |
| 1986 | എൻ.കാദർബാച്ചയെ |
| 1987 | എ. ഫിലോമിൻ രാജ് |
| 1997 | വി. കുഞ്ചപ്പൻ |
| 1998 | വെങ്കിട്ട സ്വാമി |
| 1999 | അരുണാചലം |
| 2000 | ജി .ഹിൽഡാമേരി |
| 2009 | സിസിലി ആൻറണി |
| 2011 | ജോൺ ബോസ്കോ |
| 2013 | ആൻറണി അമൽരാജ് |
| 2017 | റവ.ഫാ.അലേസു സുന്ദർരാജ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
- ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
- ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.743134959272398, 76.8307166028902| width=600px | zoom=18 }}