മൗനമായ്

ഉലകമേ നീ പിടയുന്ന വീഥിയിൽ
ഒരു കൈത്താങ്ങേകാനെനിക്കു കഴിയുമോ?!
മൗനമായ് നീറുന്നു
ഇനിയെന്ന്? എങ്ങിനെ?
നമ്മുടെ പാരിന് വേദനയായ് വന്ന
വൈറസിനെയിങ്ങു തടയുവാനാകുമോ?
വിദ്യാലയങ്ങളടച്ചു
വിദ്യ നേടാൻ കഴിയാതെയായ്
അന്ന വീഥികളെല്ലാമൊഴിഞ്ഞു
ലോകമേയിനി എങ്ങിനെ? എന്ന്?
ചോദ്യചിഹ്നമായെൻമനം കേഴുന്നു
വാടി വീഴുന്നപൂക്കൾ പോൽ
ജന്മമോരോന്നു വീണു കൊഴിയവെ
പ്രാർഥനയോടെ കേഴുന്നു ഞാൻ
അറിവുകളേറെ നേടുന്ന മാത്രയിൽ
അറിയാതെ പോകുന്ന നന്മകൾ
മർത്യാ നീ പാലിക്കുന്നുവോ?
പാലിച്ചിരുന്നെങ്കിലിങ്ങനെയാവു
പ്രാർഥനയോടെയൊന്നു പറയട്ടെ ഞാൻ
അറിയുക നീ നിന്റെ ജന്മ കർത്തവ്യങ്ങൾ
മനുഷ്യ നീയറിയുക നിന്റെ കടമകൾ.

സ്മിഗ കെ പി
8 B ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത