ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/നമ്മുടെ വീടിനുള്ളിൽ തുടങ്ങുന്ന പ്രതിരോധം

നമ്മുടെ വീടിനുള്ളിൽ തുടങ്ങുന്ന പ്രതിരോധം

"കേരളം" ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പ്രസ്താവന വീണ്ടും തെളിയിക്കപ്പെട്ടു. 2020 ജനുവരി 30 ന് ഇന്ത്യ എന്ന മഹാരാജ്യത്ത് കോവിഡ്- 19 സ്ഥിതികരിച്ചു. ലോകത്തെ മുഴുവൻ സ്വന്തം കാൽ ചുവട്ടിൽ ആക്കി കോവിഡ് വ്യാപനം നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോയി. പുരോഗമനത്തിൽ മുൻ നിരയിൽ നിൽക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങൾക്ക് പോലും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു. ഇന്നേ വരെ മനുഷ്യൻ കാണാത്ത അനുഭവിക്കാത്ത ചില കാര്യങ്ങൾ ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു .
ഇങ്ങനെ ഉള്ള അതി കഠിനമായസാഹചര്യത്തിൽ ഏവർക്കും മാതൃകയായി നമ്മുടെ ഈ കൊച്ചു കേരളം പ്രതിരോധത്തിൻ്റെ കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്നു.സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമായ കേരളത്തിനെ ഈ വൻആപത്തിൽ നിന്ന് കരകയറ്റാൻഎല്ലാവരും ഒറ്റകെട്ടായി ശ്രമിച്ചു.അതിൽ വലിയൊരു പങ്ക് വഹിച്ചത് ആരോഗ്യ പ്രവർത്തകരും പോലിസുമൊക്കെ ആണ് . പക്ഷേ ഇതൊന്നും സാധ്യമാവില്ലായിരുന്നു സാധാരണക്കാരന്റെ സഹായമില്ലാതെ. പ്രതിരോധം വീടിന്നുള്ളിൽ എന്ന സർക്കാറിന്റെ പദ്ധതി വളരെ ഉപയോഗപ്രദമായിരുന്നു. ആരോഗ്യ പ്രവർത്തകരു ടെ കരുണ കാരണം ഇതെ വരെ കേരളത്തിൽ മരണസംഖ്യ ഉയർന്നിട്ടില്ല. അതുപോലെ നമ്മുടെ ഏവരുടെയും സഹായവും ഇതിൽ വലിയ പങ്ക് വഹിക്കുന്നു. ഈ ലോക്ക് ഡൗൺ കാല ഘട്ടത്തിൽ സ്വന്തം കഴിവ് തെളിയിക്കാനുള്ള സാഹചര്യങ്ങൾ നമ്മുടെ മുന്നിൽ തെളിഞ്ഞു വന്നു. അത് പല പലതരത്തിൽ ഉള്ളവയായിരുന്നു .
കേരളത്തെ ഈ സാഹചര്യത്തിൽ ലോകത്തിന്റെ മാതൃകയാക്കിയ എല്ലാവർക്കും നമ്മൾ നന്ദി അറിയിക്കണം . അതുപോലെ ഈ സാഹചര്യത്തിൽ നമ്മൾ അഭിമാനിക്കണം.2021 സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും കാലം ആകട്ടെെയെന്ന് സ്നേഹപൂർവ്വം നേരുന്നു.

ദേവിക പി
+1 ഹ്യുമാനിറ്റീസ് ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം