സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
ലൈബ്രറി                             12500 ൽ പരം വിവിധ വിഭാഗം പുസ്തകങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ സ്കൂൾ ലൈബ്രറി . ഭാഷ ,സാഹിത്യം ,ശാസ്ത്രം ,ഗണിതം ,സഞ്ചാര സാഹിത്യം ,നിഘണ്ടു ,വ്യാകരണം എന്നിങ്ങനെ എല്ലാത്തരം വിഭാഗം പുസ്തകങ്ങളും ഇവിടെ ലഭ്യമാണ് .കൂടാതെ പത്രങ്ങൾ ,ആനുകാലികങ്ങൾ എന്നിവയുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്, എല്ലാ വർഷവും വായനാദിനത്തിൽ കുട്ടികളുo അധ്യാപകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നല്കുന്നു. മാതൃഭൂമി ,മലയാള മനോരമ ,മംഗളം മെട്രോ വാർത്ത തുടങ്ങിയ ദിനപത്രങ്ങൾ സുമനസ്സുകളായ പലരും സംഭാവന ചെയ്യുന്നു, മലയാളം .ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങളാണ് കൂടുതലും ഇവിടെ ഉള്ളത്.വിവിധ വിഭാഗങ്ങളിലെ ഏകദേശം 8600 മലയാള ഭാഷയിലുള്ള പുസ്തകങ്ങളും 3600 ഓളം ഇംഗ്ലീഷ് പുസതകളും 812 ഹിന്ദി ഭാഷയിലുളള പുസ്തകങ്ങളും ഇവിടെ ഉണ്ട്. കുട്ടികൾക്ക് അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികച്ചതായി നിലകൊള്ളുന്നതാണ് ഈ സ്കൂളിലെ ലൈബ്രറി. പതിനായിരത്തോളം ഗ്രന്ഥങ്ങളുടെ ശേഖരണമാണ് ഈ ഗ്രന്ഥശാല കാലഘട്ടത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ലൈബ്രറി രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുവാനുള്ള പ്രക്രിയയിലാണ് ഈ വിദ്യാലയം