സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ

04:32, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ
വിലാസം
വെച്ചൂചിറ

വെച്ചൂചിറ പി.ഒ,
പത്തനംതിട്ട
,
686 511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04735-265235
ഇമെയിൽstthsv@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്38078 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി .മറിയം വി .വൈ.
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിസ് പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു .

സയൻസ് ലാബ് സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു. ലാംഗ്വേജ് ലാബ് കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്‌കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്. സ്മാർട്ട് ക്ലാസ് റൂം ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ്, ക്ലാസ് മാഗസിനുകൾ വിദ്യാരംഗം കലാ സാഹിത്യ വേദി., വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ് , നേച്ചർ ക്ലബ് നല്ല പാഠം- മലയാള മനോരമ നന്മ- മാതൃഭൂമി സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ് തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

മാനേജ്മെന്റ്

വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി ലോക്കൽ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ.തോമസ് പഴവക്കറ്റിൽ ഇപ്പോഴത്തെ ലോക്കൽ മാനേജരായി തുടർന്നുവരുന്നു.