ജി എൽ പി എസ് പുത്തൻചിറ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുത്തൻചിറ സൗത്ത് | |
---|---|
വിലാസം | |
പുത്തൻചിറ ജി എൽ പി എസ് പുത്തൻചിറ സൗത്ത്, പുത്തൻചിറ സൗത്ത് പി ഒ , 680682 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0480 2897080 |
ഇമെയിൽ | glpsputhenchirasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23526 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി വിഭാഗം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടെസ്സി കെ. ജെ |
അവസാനം തിരുത്തിയത് | |
22-12-2021 | Lk22047 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്ത് മുകുന്ദപുരം താലൂക്കിൽ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിൽപ്പെട്ട പുത്തൻചിറ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വെള്ളൂർ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക സാമൂഹിക സാംസ്കാരിക തലങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ളവരായിരുന്നു. എല്ലാ മതവിഭാഗത്തിലും ഉള്ള ആളുകൾ ഇവിടെ ഉണ്ടായിരുന്നു. ഓത്തുപള്ളികളും കളരികളും മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് ആശ്രയം. ഈ സാഹചര്യത്തിൽ ആണ് മഠത്തിപ്പറമ്പിൽ രാവുണ്ണി രാമൻ മാനേജരായി നാലാം ക്ലാസുവരെ പ്രവർത്തിക്കാവുന്ന ഒരു കെട്ടിടം 1924-ൽ പണിതീർത്തു. പിന്നീട് ഈ സ്ഥാപനവും സ്ഥലവും മൂവാറ്റുപുഴ വിദ്യാഭ്യാസ ഇൻസ്പെക്ടർ ഏറ്റെടുത്ത് ഗവൺമെൻറിൻറെ കീഴിലാക്കാൻ അപേക്ഷിക്കുകയും 7 ചക്രം ഗവൺമെൻറിൽ നിന്ന് സ്വീകരിച്ച് ഗവൺമെൻറിന് വിട്ടുകൊടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രാഥമിക ഹെഡ്മാസ്റ്റർ ജി. വേലുപിള്ള ആയിരുന്നു. കെ. എം. പത്മനാഭപിള്ള, കെ. ആർ പരമേശ്വരൻ പിള്ള എന്നീ അധ്യാപകരും തോമൻ എന്ന തൂപ്പുകാരനും ആദ്യം ജോലി ചെയ്തവരിൽ ഉൾപ്പെടുന്നു. ആദ്യമായി ഈ സ്കൂളിൽ ചേർന്നത് എം. മാത്തിരി എന്ന പെൺകുട്ടിയാണെന്ന് രേഖകളിൽ കാണുന്നു. ഇന്ന് ഈ വിദ്യാലയം ഭൌതിക സാഹചര്യങ്ങൾകൊണ്ടും വിദ്യാഭ്യാസ നിലവാരംകൊണ്ടും പഞ്ചായത്തിലെ മറ്റേതൊരു സ്കൂളിനേക്കാളും മുന്നിലാണ്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ടൈൽ വിരിച്ച മുറ്റം എന്നിവ സ്കൂളിൻറെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു.