സ്കൂൾവിക്കി പഠനശിബിരം - കാട്ടാക്കട

തീയ്യതി: 2022 ജനുവരി 05 ബുധൻ
സമയം: 10.00 am മുതൽ 4.00 pm വരെ
സ്ഥലം: മാറനല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടാക്കട
സ്കൂൾവിക്കി പഠനശിബിരം
പരിശീലനം 05/01/2022, ബുധൻ രാവിലെ 10 മണി മുതൽ...
പങ്കെടുക്കുന്നവർ
കാട്ടാക്കട ഉപജില്ലയിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സ്ക്കൂൾ ഉപയോക്താക്കളാണ് പങ്കാളികൾ.
- Sathish.ss (സംവാദം) 13:50, 27 ഡിസംബർ 2021 (IST)
പരിശീലനം
സ്കൂൾവിക്കി നവീകരണം 2021-2022
കാട്ടാക്കട ഉപജില്ല അധ്യാപക പരിശീലനം
സ്കൂൾവിക്കിതാളുകൾ തിരുത്തി മെച്ചപ്പെടുത്തുന്ന പ്രവർത്തനത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ. പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഏർപ്പെടാവുന്നതാണ്. സൃഷ്ടിപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുന്നതിന് വിക്കിതാളുകളുടെ ഘടനയെക്കുറിച്ച് പ്രാഥമികമായ അറിവു മാത്രമേ വേണ്ടതുള്ളൂ. ഇതിനു് പ്രാപ്തരാക്കുന്നതിനുള്ള സഹായക കണ്ണികൾ:
പരിശീലന റിപ്പോർട്ട്
ഉപയോക്തൃതാൾ
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( User Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം.
| Infobox user |
|---|
| {{Infobox user | image= |
വിക്കിഡാറ്റ
ലൊക്കേഷൻ ചേർക്കൽ
സ്കൂളിന്റെ കൃത്യമായ ലൊക്കേഷൻ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇതിന് Open street Map, Google Map എന്നിവിടങ്ങളിൽ നിന്ന് അക്ഷാംശ-രേഖാംശ വിവരങ്ങൾ എടുക്കാവുന്നതാണ്.
ലൊക്കേഷൻ ചേർക്കുന്നതെങ്ങയെന്ന് ഇവിടെക്കാണാം
Map Tool
- Geolocation finder Tool - {{#multimaps:10.09304,77.050563|zoom=18}}
സംവാദങ്ങൾ
ഉപയോക്തൃതാളുകൾ ഉൾപ്പെടെ എല്ലാ താളുകൾക്കും സംവാദം താൾ ഉണ്ട്. വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. സംവാദം താളിൽ വിനയത്തോടും ബഹുമാനത്തോടും മാത്രമേ ആശയവിനിമയം നടത്താവൂ. സംവാദം താളിലെഴുതിക്കഴിഞ്ഞ് ~~~~ ചേർത്ത് ഒപ്പുവെക്കേണ്ടതാണ്. എന്നാൽ, ലേഖനങ്ങൾ എഴുതുമ്പോൾ അതിനു് താഴെ നിങ്ങളുടെ ഒപ്പ് വയ്ക്കേണ്ടതില്ല.
ചില സംവാദ മാതൃകകൾ