ഉള്ളടക്കത്തിലേക്ക് പോവുക

പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ./ഐ.ടി/2011-12

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി കൊഓര്‍ഡിനേറ്റര്‍

  • മുഹമ്മദ് ഫൈസല്‍.എം Std. IX Div. R

സ്കൂള്‍ സ്റ്റുഡന്റ് ജോ. ഐ.ടി കൊഓര്‍ഡിനേറ്റര്‍

  • ഷഹാന ഷെറിന്‍ Std. VIII Div. W

ക്ലബ് പ്രവര്‍ത്തനങ്ങള്‍

2011-12 അദ്ധ്യായന വര്‍ഷത്തെ ഐ.ടി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു. 8, 9, 10 ക്ലാസ്സുകളില്‍ നിന്ന് ക്ലാസ്സ് ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെ 140 അംഗങ്ങളുള്ള ഐ.ടി ക്ലബ് രൂപീകരിച്ചു.
. ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എസ്.എസ്.ഐ.ടി.സി, , ജോ. എസ് .എസ്.ഐ.ടി.സി., ക്ലാസ്സ് ഐ.ടി.സി മാര്‍ നേതൃത്വം നല്‍കുന്നു.
സ്കൂള്‍ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്ററായി മുഹമ്മദ് ഫൈസല്‍ തെരഞ്ഞെടുക്കപ്പെട്ടു
ഐ.ടി. മേളയുടെ മുന്നോടിയായി സ്കൂള്‍ തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ഐ.ടി കോര്‍ണര്‍ ക്ലാസ്സ് റൂമുകളില്‍ കൂടുതല്‍ സജ്ജീവമാക്കുന്നതിന് തീരുമാനിച്ചു.
6 കുട്ടികള്‍ ജി.വി.എച്ച്.എസ്.എസ് വേങ്ങരയില്‍ ജൂലൈ 20ന് നടത്തിയ ഒരു ദിവസത്തെ ഐ.ടി പരിശീലനത്തില്‍ പങ്കെടുത്തു. ഇവര്‍ക്ക് വീഡിയോ എഡിറ്റിംഗ്,ഓഡിയോ എഡിറ്റിംഗ് ഹാര്‍ഡ് വെയര്‍ ഇവയില്‍ പ്രത്യേകം പരിശീലനം നല്‍കി.