എം യു പി എസ് പൊറത്തിശ്ശേരി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രത്താളുകളിലൂടെ
പൊറത്തിശ്ശേരി മഹാത്മാ യു പി സ്‌കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണെങ്കിൽ അത് സ്വാതന്ത്ര്യലബ്ധിക്കും അപ്പുറത്തേക്ക് നീണ്ടു കിടക്കുകയാണെന്ന് കാണാം. ഒരു സ്കൂളിനു വേണ്ടിയുള്ള ഇവിടുത്തെ ചില മഹാനുഭവാന്മാരുടെ ശ്രമങ്ങൾക്ക് 1940 ൽ തന്നെ ചിറകുമുളച്ചിരുന്നു. പല സ്ഥലങ്ങളിലും പ്രൈമറി സ്കൂളുകൾ ഉദയം ചെയ്തു. തുടങ്ങിയിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ വിദ്യ അഭ്യസിക്കാൻ കുട്ടികൾ എത്തിയിരുന്നു. വാഹന സൗകര്യം വളരെ കുറവായിരുന്നു. നാഴികകൾ താണ്ടി സ്കൂളിൽ എത്തുക എന്നത് ശ്രമകരമായ ഒരു ഏർപ്പാടായിരുന്നു. ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിലോ കിഴുത്താണി സ്കൂളിലോ പോകേണ്ട അവസ്ഥയാണുണ്ടായത്. ജനസംഖ്യയിൽ ഭൂരിഭാഗവും കൃഷിക്കാരും കൂലിപ്പണിക്കാരും ആയിരുന്നു. സഞ്ചാരയോഗ്യമായ വഴികളോ ഗതാഗത സൗകര്യമോ ഇല്ലായിരുന്നു എന്നുതന്നെ പറയാം. ഈ പ്രദേശത്ത് ഒരു വിദ്യാലയം അനിവാര്യമാണ് എന്ന അവസ്ഥ സംജാതമായപ്പോൾ ഇവിടുത്തെ ചില പ്രമുഖർ ഇതിനെക്കുറിച്ച് വളരെയേറെ ചിന്തിച്ചു. അങ്ങനെ പൊറത്തിശ്ശേരിയി- ൽ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കു - ന്നതിനുള്ള ഒരു വിദ്യാലയത്തിന് വഴി തെളിഞ്ഞു. ചില മഹാമനസ്കരുടെ കൂടിയാലോചനയുടെ ഫലമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കാൻ തീരുമാനമെടുത്തു. ഇപ്പോഴത്തെ കല്ലട ബസ്റ്റോപ്പിനടുത്ത് ഈഴവ സമാജം വക സ്ഥലത്ത് വിദ്യാലയത്തിന്റെ പ്രവർത്ത നം ആരംഭിക്കാൻ തീരുമാനിച്ചു. താൽക്കാലികമായി നിർമ്മിച്ച ഒരു ഷെഡ്ഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. ശ്രീ.ആർ.കെ ചന്ദ്രശേഖരൻ മാസ്റ്റർ, ശ്രീ കണ്ടുണ്ണി പണിക്കർ, ശ്രീ വേലായുധൻ മാസ്റ്റർ, കാട്ടൂർ ശ്രീ വേലു മാസ്റ്റർ, മൂർക്കനാട് ശ്രീമതി കൗസല്യ ചാത്തുണ്ണി എന്നിവർ അധ്യാപകരായി സേവനമനുഷ്ഠിക്കാൻ മുന്നോട്ടു വന്നു. അങ്ങിനെ ഗ്രാമത്തിനൊരുതിലകക്കു റിയായി അക്ഷരഭ്യാസത്തിനെത്തുന്നവ- ർക്ക് ഒരു മാർഗ്ഗമായി ഈ കൊച്ചു സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 1944ൽ ഈ അദ്ധ്യാപകർക്ക് സർക്കാർ നിയമനം ലഭിച്ചതുകൊണ്ട് ഇവിടെ നിന്നും വിടചൊല്ലേണ്ടി വന്നു. അങ്ങിനെ പഠനം നയിക്കാൻ അദ്ധ്യാപകരില്ലാത്ത ഒരു അവസ്ഥ സംജാതമായി.അതിനു ശേഷം ആർ. കെ. ലക്ഷ്മീ ഭായി, സർവ്വീസിൽ നിന്നും വിരമിച്ച പട്ടര് മാസ്റ്റർ എന്നിവർ ചേർന്ന് കുറച്ചുനാൾ കൂടി സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയി. അദ്ധ്യാപകരുടെ അഭാവം സ്കൂളി ന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിലാ ക്കിയിരുന്നു. തരക്കേടില്ലാത്ത നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന പൊറത്തിശ്ശേ രിയിലെ ഈ കൊച്ചു സ്ഥാപനത്തിന് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചി രുന്നില്ല. അത് സ്കൂളിന്റെ ഭാവി പ്രവർത്ത നങ്ങളെ അസാധ്യമാക്കി. മാത്രമല്ല അംഗീകാരമുള്ള മറ്റൊരു സ്കൂൾ 5കി.മീ പരിധിയിൽ ഉണ്ടായിരുന്നു. നിയമന ത്തിന്റെ കുരുക്കിൽ പെട്ട് സ്കൂളിന്റെ പ്രവർത്തനം നിറുത്തി വയ്ക്കേണ്ടി വന്നു. അതിനു ശേഷം അവിടെ അഭ്യസ്ത വിദ്യരായ ചില ചെറുപ്പക്കാരുടെ കൂട്ടായ്മ കൊണ്ട് ജനങ്ങൾക്ക് വിജ്ഞാനം പകർന്നു കൊടുക്കാൻ മറ്റൊരു സ്ഥാപനം രൂപം കൊള്ളുകയുണ്ടായി. അതാണ് പൊറത്തിശ്ശേരി ടാഗോർ ഗ്രാമീണ വായനശാല. പത്രപാരായണത്തിനും മറ്റു ഗ്രന്ഥങ്ങൾ വായിക്കുന്നതിനുമുള്ള വേദിയായിരുന്നു ഈ വായനശാല. ഇതിനിടെ സ്കൂളിനുള്ള അനുമതി ലഭിക്കാ നുള്ള ശ്രമം തുടർന്നു കൊണ്ടിരുന്നു. വിദ്യാലയത്തിനു വേണ്ടി ആദ്യകാലത്ത് മുൻകൈയെടുത്ത 23 അംഗങ്ങൾ ചേർന്ന് ഒരു ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചു. ഏത് വിധേനയും സ്കൂൾ ആരംഭിക്കണമെ ന്ന ലക്ഷ്യത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു. കാടു പിടിച്ചു കിടന്നിരുന്ന ഈ പ്രദേശമാണ് സ്കൂൾ പണിയാനായി ലഭിച്ചത്. അതിനകത്ത് കല്ലുവെട്ടുന്ന ഒരു മടയും ഉണ്ടായിരുന്നു. കെട്ടിടം പണിക്കാ വശ്യമായ കല്ല് ഇവിടെ നിന്നു തന്നെ ലഭിച്ചു.