എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/കൊറോണ1

Schoolwiki സംരംഭത്തിൽ നിന്ന്
16:01, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ1 | color= 3 }} നമ്മുടെ ലോകം മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ1

നമ്മുടെ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയാണ് കൊറോണ അഥവാ കോവിഡ്-19. ഏകദേശം 60 വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ് ആണ് ഇത്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലാണ് തുടങ്ങിയത്. പിന്നീട് കടുത്ത ശാസ്വകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെട്ടു. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളോ രോഗാണുബാധക്ക് എതിരായ വാക്സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചുമ, പനി,ശർദ്ധി, ന്യൂമോണിയ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. സാധാരണ ജലദോഷപ്പനി മുതൽ മാരകമായ സെപ്ടിസിമിയ ഷോക്ക് വരെ പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാവാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീര ശ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും രോഗം പകരാം. മുൻകരുതലായി കൈകൾ ഇടക്കിടെ ശുചിയാക്കാം വൈറസ് ബാധിത പ്രദേശങ്ങളിലൂടെ ഉള്ള യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കുക, മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടുക. കോവിഡ് 19 നെ ഭയപ്പെടേണ്ട ജാഗ്രത മാത്രം മതി

അഷ്മിയ .യൂ
4 ഓ എ.ജെ.ബി.എസ്_മനംകുളമ്പ്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം