എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/അതിജീവനം.
അതിജീവനം.
_ പ്രക്യതി യുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാര രാണെന്ന് നമ്മൾ തിരിച്ചറിയുക കഴിഞ്ഞ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയങ്ങൾ ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തിയതാണ് പക്ഷേ ഓർമ്മകൾക്ക് ആയുസ്സ് എപ്പോഴും കുറവാണ് വളരെ പെട്ടെന്ന് നമ്മൾ ഈ തിരിച്ചടികൾ മറക്കുകയും വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലി തമ്മിൽ തല്ലുകയും ചെയ്യുന്നു കൊറോണയുടെ ആക്രമണം നമ്മെ ഓർമ്മിപ്പിക്കുന്നത് ഈ ശാശ്വതസത്യമാണ് "നിപ്പ" കുടുതൽ മാരകമായിരുന്നെങ്കിലും കൊറോണ പോലെ സർവ്വവ്യാപിയായിരുന്നില്ല കഴിയുന്നത്ര വേഗത്തിൽ കൊറോണയെ മെരുക്കുകയാണ് മാനവരാശിയുടെ ആവശ്യം കൊറോണയുടെ ദിനങ്ങളിൽ നമ്മൾ നമ്മളെ മാത്രമല്ല നമുക്ക് ചുറ്റുമുള്ളവരെ കൂടി ഓർക്കണം കൊറോണയ്ക്ക് പാവങ്ങൾ എന്നോ പണക്കാർ എന്നോ ജാതിയോ മതമോ ആണ്ണന്നോ പെണ്ണന്നോ കൂട്ടി എന്നോ മുതിർന്നവരെന്നോ വലിപ്പചെറുപ്പമില്ല അത് നമ്മെ പ്രളയക്കാലവും പഠിപ്പിച്ചിരുന്നു എന്നിട്ടും മറന്നു ഇപ്പോൾ വീണ്ടും ഓർമ്മിപ്പിക്കാൻ കൊറോണ വേണ്ടി വന്നു ഇത് ഒരു പാഠമായി കഴിഞ്ഞു നമ്മുക്ക് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായി ഒരു പറ്റം ഡോക്ടർമാർ, നഴ്സുമാർ, ദൈവദൂതരാകുയാണ് ഇതിൽ നിന്നും നാം അതിജീവിച്ചു കൊണ്ടിരിക്കുന്നു പുതിയ ഒരു നാളേയ്ക്കാണ് പ്രത്യാശിക്കാം നമ്മൾ തീർച്ചയായും അതിജീവിക്കും കാരണം ഇത് കരളുറപ്പുള്ള കേരളമാണ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |