ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

                  U.P, H.S  വിഭാഗങ്ങളിലായി 60 കുട്ടികൾ ഗ്രൂപ്പിൾ അംഗങ്ങളായുണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നുവരുന്നു. U.P തലത്തിൽ ജിജി കൊച്ചുമ്മൻ, സൂസൻ ചെറിയാൻ എന്നിവരും H.S തലത്തിൽ റോസമ്മ ഇടികുള , മീന തോമസ് എനനിവരും നേതൃത്വം നൽകി വരുന്നു. 
                    ജൂൺ ആദ്യ വാരം തന്നെ ക്ലബ്ബിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ക്വിസ് പ്രോഗ്രമുകൾ നടത്തുന്നു. ഗണിത കൗതുകം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ക്ലബ്ബിലൂടെ നടത്തുന്നു. നമ്പർ chart , വർക്കിംഗ് മോ‍ഡൽ,... ക്ലബ്ബ് പ്രവർത്തനങ്ങളൂടെ നിർമ്മിക്കും. ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിൽ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കുവനായി പ്രവർത്തനങ്ങൾ കുട്ടികളെ സജ്ജമാക്കുന്നു. സാങ്കേതികവിദ്യയിലൂടെ ഗണിതം രസകരമാക്കുന്നതിനും കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും ജിയോജിമ്പ്ര പോലെയുള്ള സോഫ്റ്റവെയർ കൂടുതലായി പരിചയപ്പെടുത്തുന്നു. 
           ഒന്നാം ടോം മൂല്യനിർ‍ണ്യത്തിനുശേഷം  7 ാം ഏഴാം ക്ലാസ്സിലെ കുട്ടികളെ  U.S.Sപരീക്ഷക്കായി തിരഞ്ഞെടുക്കുന്നു. മുൻ വർഷങ്ങളിടെ ചോദ്യം ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നു. 2019-20 വർഷത്തെ  U.S.Sപരീക്ഷയ്ക്കു ഒരു കുട്ടി യോഗ്യത നേടി.6- ാം ക്ലാസ്സിലെ കുട്ടികളെ NUMATS പരീക്ഷയ്ക്കായി തിരഞ്ഞെടുത്തു  പരിശീലിപ്പിക്കുന്നു. സ്കൂളിലെ ഗണിത ലാബിൽ സ്വയം പഠനത്തിനും. സഹപഠനത്തിനുമുള്ള അവസരങ്ങൾ ലഭ്യമാകുന്നു. കുട്ടികളുടെ യുക്തിചിന്ത വികസിപ്പിക്കുന്നതിനും ഗണിതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലേക്ക് അവരെ വളർത്തുന്നതിനും ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹായിക്കുന്നു. 
         സ്കൂൾതലത്തിൽ ഗണിത മേള സംഘടിപ്പിച്ച് കുട്ടികളുലെ മികവ്വ് തിരിച്ചറിഞ്ഞ് അവരെ സബ്ജില്ല തലത്തിലും തുടർന്നുമുള്ള മേളകളിലേക്കും വേണ്ട പരിശീലനം നൽകുന്നു. മേളകളിലെ ഉത്പനങ്ങളുടെ പ്രവർത്തനം ഒരുക്കി മറ്റു കുട്ടികൾക്കും ഇതിനോട് താല്പര്യം വരുത്തുന്നു. മികച്ച ഉത്പന്നങ്ങൾ ഗണിത ലാബിലേക്ക് ഉപയോഗപ്പെടുത്തുന്നു