ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 2 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskkv (സംവാദം | സംഭാവനകൾ)
ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-01-1915
സ്കൂള്‍ കോഡ് 48553
സ്ഥലം കാളികാവ്
സ്കൂള്‍ വിലാസം കാളികാവ് പി.ഒ,
മലപ്പുറംജില്ല
പിന്‍ കോഡ് .676525
സ്കൂള്‍ ഫോണ്‍ 04931259300
സ്കൂള്‍ ഇമെയില്‍ gupskkv@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://gupskkv.blogspot.com
ഉപ ജില്ല വണ്ടൂര്‍
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 291
പെണ്‍ കുട്ടികളുടെ എണ്ണം 329
വിദ്യാര്‍ത്ഥികളുടെ എണ്ണം 620
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ എന്‍.ബി.സുരേഷ് കുമാര്‍
പി.ടി.ഏ. പ്രസിഡണ്ട് സി.ഷൗക്കത്തലി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
02/ 11/ 2010 ന് Gupskkv
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു

ചരിത്രം

1915-ലാണ് കാളികാവ് ബസാര്‍ ഗവണ്‍മെന്‍റ് യു.പി.സ്കൂളിന്‍റ തുടക്കം.കാളികാവ് അങ്ങാടിയില്‍ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്‍റ പരിസരത്ത്, കൂനന്‍ മാസ്റ്റര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു മാനേജ് മെന്‍റ് സ്കൂള്‍ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയില്‍ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പൂന്താനത്ത് മൊയ്തീന്‍കുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നല്‍കിയ കെട്ടിടത്തിലാണ് നിരവധി വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്.1930-ആയപ്പോള്‍ കാളികാവില്‍ ഒരു പെണ്ണ് സ്കൂള്‍ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകള്‍ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നില്‍ക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടര്‍ന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് ബോഡിന്‍റ കീഴിലായിരുന്നു ഈ സ്കൂളിന്‍റ പ്രവര്‍ത്തനം.1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോര്‍ഡുകള്‍ ഇല്ലാതാകുകയും സ്കൂളിന്‍റ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാ​ണിമാരും അധ്യാപകരും ഭരണ കര്‍ത്താക്കളും കൂടി സംസാരിച്ചതിന്‍റെ ശ്രമഫലമായി കാളികാവ് പാലം മുതല്‍ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെന്‍റ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകല്‍ തറ നിര്‍മ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലില്‍ നിന്ന് മരം ഊര്‍ന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളില്‍ കെട്ടിയ കല്‍തൂണുകളില്‍ മേല്‍ക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തില്‍ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണന്‍ നമ്പൂതിരിയില്‍ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയില്‍ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേര്‍ന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതിനുശേഷം 1990-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവര്‍ത്തനം നടന്ന് പോരുന്നു.

ഭൗതിക സൗകര്യങ്ങള്‍

മെയിന്‍റോഡിന്‍റ ബഹളങ്ങളില്‍ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നട്ട് പിടിപ്പിച്ച അനേകം തണല്‍ മരങ്ങള്‍ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളില്‍ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂര്‍ണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികള്‍.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികള്‍, പോര്‍ട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെല്‍ഫുകളും ഫര്‍ണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീര്‍പ്പ് മുട്ടുബോള്‍ പതിനഞ്ച് കുട്ടികള്‍ക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്.


അക്കാദമിക നിലവാരം

അക്കാദമിക രംഗത്ത് ജില്ലയിലെ മികച്ച സ്കൂളിലൊന്ന്.തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും എസ്.എസ്.എ. യുടെ മികവ് സ്കൂളായി തിരഞ്ഞെടുത്തു.2009-10-വര്‍ഷത്തെ ലാബ് ശാസ്തീകരണത്തിനും 2008-09, 2007-08 വര്‍ഷങ്ങളിലെ കുട്ടികളുടെ നാടകതിയറ്ററിനുമായിരുന്നു അംഗീകാരം.LSS,USS മറ്റു മത്സര പരീക്ഷകളിലും തിളക്കമാര്‍ന്ന ജയങ്ങള്‍ നേടാന്‍ സാധിക്കുന്നു.2009-10 വര്‍ഷം 8 LSS ജേതാക്കളാണ് സ്കൂളിലുണ്ടായത്. ജില്ലയില്‍ തന്നെ മികവാര്‍ന്ന വിജയമാണിത്.

അധ്യാപകരും ജീവനക്കാരും

അധ്യാപകര്‍ തസ്തിക
എന്‍.ബി.സുരേഷ് കുമാര്‍ ഹെഡ് മാസ്റ്റര്‍
റസിയ.സി.എച്ച് പി.ഡി.ടീച്ചര്‍
ബാബു ഫ്രാന്‍സിസ്.കെ പി.ഡി.ടീച്ചര്‍
അജി തോമസ് പി.ഡി.ടീച്ചര്‍
ഷീബ.എന്‍ പി.ഡി.ടീച്ചര്‍
സജിത.സി.എസ് പി.ഡി.ടീച്ചര്‍
രജീഷ്.കെ പി.ഡി.ടീച്ചര്‍
ശരവണന്‍.സി പി.ഡി.ടീച്ചര്‍
അബ്ദുള്‍ സലാം.എം അറബിക്
അബുബക്കര്‍.പി അറബിക്
രാമക് ഷ്ണന്‍.എം ഹിന്ദി
ജസീന്ത ജോസ് ദാസ് ഉര്‍ദു
സജിതമോള്‍ സ്.എസ് പി.ഡി.ടീച്ചര്‍
സജീന.പി പി.ഡി.ടീച്ചര്‍
അനു.വി പി.ഡി.ടീച്ചര്‍
ഹഫിയ.പി പി.ഡി.ടീച്ചര്‍
സിന്ധു.പി.കെ പി.ഡി.ടീച്ചര്‍
തേജസ് രവി പി.ഡി.ടീച്ചര്‍
റംലത്ത്.എം കംമ്പ്യുട്ടര്‍ടീച്ചര്‍
സൗമ്യ. പ്രീപ്രൈമറിടീച്ചര്‍
ദിക്റ സുല്‍ഫിയ പ്രീപ്രൈമറിടീച്ചര്‍
അനുഷ പ്രീപ്രൈമറിടീച്ചര്‍
ജാനകി.ടി

എല്‍.ജി.എസ്
ജാനകി.സി പി.ടി.സി.എം
ജുമൈല.സി ആയ
സാഹിര്‍ സ്കൂള്‍ ഡ്രൈവര്‍


പി.ടി.എ.ഭാരവാഹികള്‍

സി.ഷൗക്കത്തലി പ്രസിഡണ്ട്
രാജന്‍ വൈസ് പ്രസിഡണ്ട്
അന്‍വര്‍ മെമ്പര്‍
റസാഖ് കൂത്രാടന്‍ മെമ്പര്‍
നജീബ്.കെ മെമ്പര്‍
ഹാരിസ് ബാബു മെമ്പര്‍
സുധീഷ് ബാബു മെമ്പര്‍
വാലയില്‍ മജീദ് മെമ്പര്‍

ക്ലബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകള്‍ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനം സജീവമാണ്.ഓരോ ക്ലബ്ബിന്‍റയും കീഴില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നു. സൈക്കിള്‍ ക്ലബ്ബിന്‍റ കീഴില്‍ യു.പി. വിഭാഗത്തിലെ മുഴുവന്‍കുട്ടികള്‍ക്കും സൈക്കിള്‍ ബാലന്‍സ് നല്‍കി വരുന്നു. സെമിനാറുകള്‍, ദിനാചരണങ്ങള്‍, രക്തഗ്രൂപ്പ് നിര്‍ണയം, മത്സരങ്ങള്‍, എന്നിങ്ങനെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍സംഘടിപ്പിച്ചു വരുന്നു.

സാമൂഹ്യ പങ്കാളിത്തം

അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തില്‍ താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തില്‍ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വര്‍ഷവും കുട്ടികള്‍ കൊഴിഞ്ഞ് 2005-ല്‍ 320 കുട്ടികളായി കുറഞ്ഞ നിലയില്‍ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ ഉയര്‍ത്തെഴുന്നേറ്റ സ്കൂളില്‍ ഇന്ന് 627 കുട്ടികള്‍ പഠിക്കുന്നു.5 ഡിവിഷനുകള്‍ വര്‍ദ്ധിച്ചു.സദാകര്‍മ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിന്‍റ പുരോഗതിയില്‍ നിര്‍മായക പങ്ക് വഹിക്കുന്നു.

കമ്പ്യൂട്ടര്‍ ലാബ്

എം.എല്‍.എ ,എം.പി, ഫണ്ട്കളില്‍ നിന്ന് ലഭിച്ചതും എസ്.എസ്.എ, അനുവദിച്ചതുമായി 17-ഓളം കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം അമ്പതിനായിരം രൂപയോളം വിലവരുന്ന മള്‍ട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതല്‍ സഹായിക്കുന്നു.

സയന്‍സ് ലാബ്

ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.

ലൈബ്രറി

ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.

റീഡിങ്ങ് റൂം

പ്രീ-പ്രൈമറി ക്ലാസ്സുകള്‍

2006-07 അധ്യായന വര്‍ഷത്തില്‍ 24 കുട്ടികളുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 130-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളില്‍ ഒന്നായി മാറിയിരിക്കുന്നു.3 അധ്യാപകരും ഒരു ആയയും ആണ് സ്കൂളില്‍ ഉള്ളത്.സബ്ജില്ലാതലത്തില്‍ ഫ്രീ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന കലാമേളയില്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാനായി എന്നതും മികവിന്‍റ തെളിവാണ്.

കലാകായിക പ്രവര്‍ത്തനങ്ങള്‍

കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.

ഉച്ചഭക്ഷണം

ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.രണ്ട് പാചക തൊഴിലാളികള്‍ സേവനമനുഷ്ഠിക്കുന്നു.

സ്കൂള്‍ ബസ്സ്

മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. അധ്യാപകരും രക്ഷിതാക്കളും നാട്ട്കാരും ചേര്‍ന്ന് സ്വരൂപിച്ച നാലര ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് ബസ് സ്വന്തമാക്കിയത്.ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

ഓഫീസ് നിര്‍വ്വഹണം

ഔഷധത്തോട്ടം

സയന്‍സ്, സാമൂഹ്യ,ഹരിതക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരു ഔഷധത്തോട്ടം നിര്‍മ്മിച്ച് പരിപാലിച്ചു വരുന്നു. അപൂര്‍വ്വമായി നിരവധി ഔഷധ സസ്യങ്ങള്‍ ഇവിടെയുണ്ട്.

പൂന്തോട്ട നിര്‍മ്മാണം

സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.

സ്കൂള്‍ സൗന്ദര്യ വത്കരണം

കഥ പറയും ചുമരൂകള്‍

,സ്കൗട്ട് & ഗൈഡ്

വിശാലമായ കളിസ്ഥലം

കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്‍റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട്.