ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ
ഗവ.യുപീ സ്കൂൾ കാളികാവ് ബസാർ | |||
സ്ഥാപിതം | 01-01-1915 | ||
സ്കൂള്‍ കോഡ് | 48553 | ||
സ്ഥലം | കാളികാവ് | ||
സ്കൂള്‍ വിലാസം | കാളികാവ് പി.ഒ, മലപ്പുറംജില്ല | ||
പിന് കോഡ് | .676525 | ||
സ്കൂള്‍ ഫോണ്‍ | 04931259300 | ||
സ്കൂള്‍ ഇമെയില്‍ | gupskkv@gmail.com | ||
സ്കൂള്‍ വെബ് സൈറ്റ് | http://gupskkv.blogspot.com | ||
ഉപ ജില്ല | വണ്ടൂര്‍ | ||
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ | ||
റവന്യൂ ജില്ല | മലപ്പുറം | ||
ഭരണ വിഭാഗം | സര്‍ക്കാര്‍ | ||
സ്കൂള്‍ വിഭാഗം | പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍ | ||
മാധ്യമം | മലയാളം | ||
ആണ് കുട്ടികളുടെ എണ്ണം | 291 | ||
പെണ് കുട്ടികളുടെ എണ്ണം | 329 | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം | 620 | ||
അദ്ധ്യാപകരുടെ എണ്ണം | 25 | ||
പ്രധാന അദ്ധ്യാപകന് | എന്‍.ബി.സുരേഷ് കുമാര്‍ | ||
പി.ടി.ഏ. പ്രസിഡണ്ട് | സി.ഷൗക്കത്തലി | ||
പ്രോജക്ടുകള്‍ | |||
---|---|---|---|
ഇ-വിദ്യാരംഗം | സഹായം | ||
21/ 10/ 2010 ന് Gupskkv ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. |
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ കാളികാവ് ഗ്രാമപഞ്ചായത്തിന്റെ
ഹൃദയഭാഗത്ത് കാളികാവ് ടൗണിനോട് ചേര്‍ന്ന് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു
ചരിത്രം
1915-ലാണ് കാളികാവ് ബസാര്‍ ഗവണ്മെന്റ് യു.പി.സ്കൂളിന്റ തുടക്കം.കാളികാവ് അങ്ങാടിയില്‍ നിന്ന് പുഴ വഴി ടി.ബി.യില്കേകുള്ള റോഡിന്റ പരിസരത്ത്, കൂനന്‍ മാസ്റ്റര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു മാനേജ് മെന്റ് സ്കൂള്‍ എന്ന നിലയിലാണ് ആദ്യം തുടങ്ങിയത്. അങ്ങാടിയില്‍ ആദ്യം തുടങ്ങിയ ഈ സ്കൂളിന് ശേഷം 1928 ല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ പൂന്താനത്ത് മൊയ്തീന്‍കുട്ടി പ്രതിമാസം അഞ്ച് രൂപ വാടകയ്ക്ക നല്കിയ കെട്ടിടത്തിലാണ് നിരവധി വര്‍ഷം സ്കൂള്‍ പ്രവര്‍ത്തിച്ചത്.1930-ആയപ്പോള്‍ കാളികാവില്‍ ഒരു പെണ്ണ് സ്കൂള്‍ കൂടി സ്ഥാപിക്കപ്പെട്ടു. അങ്ങാടി ഭാഗത്ത് ഉണ്ടായിരുന്ന രണ്ട് സ്കൂളുകള്‍ ഒന്നിപ്പിച്ച് അധികാരിയുടെ വീട് നില്ക്കുന്ന സ്ഥലത്ത് മിക്സഡ് സ്കൂളായി തുടര്‍ന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് ബോഡിന്റ കീഴിലായിരുന്നു ഈ സ്കൂളിന്റ പ്രവര്‍ത്തനം.1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതോടെ ഡിസ്ട്രിക്റ്റ ബോര്‍ഡുകള്‍ ഇല്ലാതാകുകയും സ്കൂളിന്റ ഭരണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സഖാവ് കുഞ്ഞാലിയുമായി സ്ഥലത്തെ പ്രമാണിമാരും അധ്യാപകരും ഭരണ കര്‍ത്താക്കളും കൂടി സംസാരിച്ചതിന്റെ ശ്രമഫലമായി കാളികാവ് പാലം മുതല്‍ കരുവാരകുണ്ട് റോഡ് വരെ നീണ്ടു കിടന്നിരുന്ന പഞ്ചായത്ത് വക സ്ഥലമായിരുന്ന 77/-സെന്റ് സ്ഥലം (രണ്ട് വശത്തും അഴിയും ചെങ്ങലയുമിട്ട്)വിദ്യാഭ്യാസ വകുപ്പിന് കൈമാറി.ഇവിടെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുക്കാരുടെയും ശ്രമദാനഫലമായി അഞ്ച് ക്ലാസ്മുറികളുള്ള ഒരു വെട്ടുകല്‍ തറ നിര്‍മ്മിച്ചു. പുല്ലങ്കോട് എസ്റ്റേറ്റില്‍ നിന്ന് ആവശ്യമുള്ളത്ര മരത്തടി സൗജന്യമായി ലഭിച്ചു. വാണിയമ്പലത്തെ മില്ലില്‍ നിന്ന് മരം ഊര്‍ന്ന് കൊണ്ട് വന്ന് തറയ്ക്കുമുകളില്‍ കെട്ടിയ കല്‍തൂണുകളില്‍ മേല്ക്കൂരയുണ്ടാക്കി ഓടുമേഞ്ഞ് അഞ്ച് ഡിവിഷനുകളിലെ കുട്ടികളെ അങ്ങോട്ട് മാറ്റി. അറുപതുകളുടെ അവസാനത്തില്‍ അമ്പലകുന്ന് ഭാഗത്തെ ഭൂവുടമയായിരുന്ന അന്തരിച്ച യു.സി വലിയനാരായണന്‍ നമ്പൂതിരിയില്‍ നിന്ന് സൗജന്യമായി ലഭിച്ച ഫുട്ബാള്‍ ഗ്രൗണ്ടില്‍ നിന്ന് കുറച്ച് സ്ഥലവും വീണ്ടും യു.സി നമ്പൂതിരിയില്‍ നിന്ന് സഖാവ് കുഞ്ഞാലിയുടെ ശ്രമഫലമായി ലഭിച്ച കുറച്ച് സ്ഥലവും കൂടിചേര്‍ന്ന സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്. അതിനുശേഷം 1990-ല്‍ സര്‍ക്കാര്‍ നിര്‍മിച്ചു നല്കിയ പതിനാറു ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടായതോടെ വാടക കെട്ടിടത്തിലും താഴെ അങ്ങാടിയിലുമായി ഉണ്ടായിരുന്ന ക്ലാസ്സുകള്‍ മുഴുവന്‍ ഇങ്ങോട്ട് മാറ്റി ഒരു സ്ഥലത്തായി പ്രവര്‍ത്തനം നടന്ന് പോരുന്നു.
ഭൗതിക സൗകര്യങ്ങള്‍
ആവശ്യത്തിന് ക്ലാസ്സ് മുറികള്‍ ടോയ്ലറ്റുകള്
അക്കാദമിക നിലവാരം
ക്ലബ് പ്രവര്‍ത്തനങ്ങള്‍
സാമൂഹ്യ പങ്കാളിത്തം
കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ശാസ്ത്രവര്‍ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രകൗതുകം വളര്‍ത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളില്‍ ഏര്പെടുന്നതിനും സഹായകമായ രീതിയീല്‍ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങള്‍, പരീക്ഷണനിരിക്ഷണ സാമഗ്രികള്‍ ലാബില്‍ ഒരുക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പരീക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നു.