ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 10 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: കുട്ടികളില്‍ ശാസ്ത്രാഭിരുചിയും സാങ്കേതിക ജ്ഞാനവും വളര്‍ത്…)

കുട്ടികളില്‍ ശാസ്ത്രാഭിരുചിയും സാങ്കേതിക ജ്ഞാനവും വളര്‍ത്തുന്നതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഡി.വി. എച്ച്.എസ്.എസ്. സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചുപോരുന്നത്.

പ്രവര്‍ത്തന ഘടന

ഓരോക്ളാസില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ അടങ്ങുന്ന സയന്‍സ് അസംബ്ലിയുടെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. അസംബ്ലിയാണ്‌ സയന്‍സ്‌ക്ലബ്ബ്‌ സെക്രട്ടറിയെ തിരഞ്ഞെടുക്കുക. സയന്‍സ്‌ക്ലബ്ബിന്റെ നിയന്ത്രണത്തിനായി ഒരു സയന്‍സ് കണ്‍വീനറും ഉണ്ട്. ഒരു ശാസ്ത്ര അധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക ആയിരിക്കും കണ്‍വീനര്‍. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുന്ന പ്രവീണ പ്രതാപനും(സെക്രട്ടറി ), നാചുറല്‍ സയന്‍സ് അദ്ധ്യാപിക ശ്രീമതി ദീപാ ജി നായരും ആണ്‌ ഈ വര്‍ഷത്തെ സയന്‍സ് ക്ലബ്ബ് സാരഥികള്‍.

പ്രവര്‍ത്തനങ്ങള്‍

നോട്ടീസ് ബോര്‍ഡ്‌: ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോര്‍ഡില്‍ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങള്‍, അവാര്‍ഡുകള്‍, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പര്‍ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേര്‍ന്നാണ്‍ നിര്‍വഹിക്കുന്നത്. പലചര്‍ച്ചകളുടെയും പ്രവര്‍ത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതില്‍ തെറ്റില്ല.


പ്ലേറ്റോ ഫോറം: ശാസ്ത്രാനുബന്ധിയായ കാലിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള ചര്‍ച്ചാവേദിയായ "പ്ലേറ്റോ ഫോറം", കുട്ടികളില്‍ വിഷയങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കഴിവും, ബൗദ്ധികവും, യുക്തിപരവുമായ ചിന്തകള്‍ വളര്‍ത്തുവാന്‍ സഹായിക്കുന്നു.


ശാസ്ത്രം ജനങ്ങളിലേയ്ക്ക് : ശാസ്ത്രം സമൂഹ നന്മയ്ക്ക് എന്ന അടിസ്ഥാന തത്വത്തിലധിഷ്ഠിതമായ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുക എന്നതാണ്‌ "ശാസ്ത്രം ജനങ്ങളിലേയ്ക്ക് " എന്ന ഗ്രൂപ്പിന്റെ ലക്ഷ്യം. സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തിലൂള്ള ഈ സംഘമാണ്‌ ശാസ്ത്രദിനങ്ങളുടെ പ്രസക്തിയും, ആരോഗ്യകരമായ ജീവിത രീതികളെക്കുറിച്ചും സാധാരണ ജനങ്ങളില്‍ എത്തിയ്ക്കുന്നത്. ഇതിനായി നോട്ടീസുകള്‍, പോസ്റ്ററുകള്‍, വിജ്ഞാന റാലികള്‍ തുടങ്ങിയ രീതികള്‍ അവലംബിച്ചുപോരുന്നു. ലഹരി വിരുദ്ധ സന്ദേശ പരിപാടികള്‍, എയിഡ്സ് ദിന സന്ദേശ പരിപാടികള്‍, പന്നിപ്പനി മുന്‍കരുതല്‍ തുടങ്ങിയവ ഇവരുടെ പരിപാടികളില്‍ ചിലതുമാത്രമാണ്. ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ ഞങ്ങളുടെ ഫോട്ടോ ഗാലറിഗാലറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ശാസ്ത്രപ്രദര്‍ശങ്ങള്‍:

സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നിരവധി ശാസ്ത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങള്‍ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ്‌ ഈ പ്രദര്‍ശനങ്ങളുടെ ലക്ഷ്യം. വര്‍ക്കിങ്ങ് മോഡലുകള്‍, സ്റ്റില്‍ മോഡലുകള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശങ്ങള്‍ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാര്‍ശനങ്ങളില്‍ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നല്‍കുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദര്‍ശനങ്ങള്‍ക്ക്‌ അയക്കുക.


പ്രസിദ്ധീകരണ വിഭാഗം: കുട്ടികളിലെ സര്‍ഗ്ഗാത്മകമായ രചനയെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സ്കൂള്‍ മാഗസിനുകള്‍ പ്രസിദ്ധീകരിയ്ക്കുന്നത്. വിവിധ വിഷയങ്ങളില്‍ സചിത്ര ലേഖന രൂപത്തിലാണ്‌ ഇവ തയ്യാറാക്കപ്പെടുക. കയ്യെഴുത്തു രൂപത്തില്‍ പ്രസിദ്ധീകരിയ്ക്കുന്നവകൂടാതെ വിവരസാങ്കേതിക വിദ്യയില്‍ (ഐ,ടി) കുട്ടികള്‍ നേടിയ പരീശീലനങ്ങള്‍ ഉപായോഗപ്പെടുത്തിയും പ്രസിദ്ധീകരണങ്ങള്‍ തയ്യാറാക്കാറുണ്ട്. ചാന്ദ്ര പര്യവേഷണങ്ങള്‍, പ്രത്യേകിച്ചും ഭാരതത്തിന്റെ നേട്ടങ്ങളോടുള്ള ബഹുമാനസൂചകമായി തയ്യാറാക്കിയ ചാന്ദ്ര ദിന മാഗസിനും, എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ "ഹോപ്പ്" എന്ന മാഗസിനും വിവരസാങ്കേതിക വിദ്യയില്‍ കുട്ടികള്‍ നേടീയ പ്രാവീണ്യം ഉപയോഗിച്ചുതയ്യാറാക്കിയവയാണ്.പി.ഡി.എഫ്, എച്ച്.ടി.എം;എല്‍, പ്രസന്റേഷന്‍ എന്നിങ്ങനെ ഇലക്ടോണിക്ക് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച പ്രസിദ്ധീകരണങ്ങളെ തിരഞ്ഞെടുത്ത് അവയ്ക്ക് സമ്മാനങ്ങളും നല്‍കിപ്പോരുന്നു.


ദിനാചരണങ്ങള്‍: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസുകളില്‍ കുട്ടികള്‍ ചെറുപ്രസംഗങ്ങള്‍ നടത്താറുണ്ട്.സെമിനാറുകള്‍, ചര്‍ച്ചാവേദികള്‍, ജാഥകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍, സമൂഹ സമ്പര്‍ക്കപരിപാടികള്‍ എന്നിവയ്ക്കെല്ലാം പുറമേ പ്രസംഗം, ഉപന്യാസ രചന, പ്രശനോത്തരി, ചിത്രരചന തുടങ്ങിയ മത്സരങ്ങളും ഇതേ ദിവസം നടത്താറുണ്ട്.

ഗാലറി