എന്റെ ഗ്രാമം-ഈങ്ങാപ്പുഴ

01:23, 22 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mgmeangapuzha (സംവാദം | സംഭാവനകൾ)

ഈങ്ങാപ്പുഴ

' കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട്‌ . കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വില്ലേജാണ് ഈങ്ങാപ്പുഴ. പ്രകൃതി സുന്ദരമാണ് ഈ ഗ്രാമം. വയനാടന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട കാര്‍ഷിക ഗ്രാമം.കോഴിക്കോട് ജില്ലയിലെ മലയോര പഞ്ചായത്തായ പുതുപ്പാടി പഞ്ചായത്തിലാണ്. താമരശ്ശേരി ചുരത്തിന് താഴെ അടിവാരത്തിനടിത്താണ് ഇത്. സ്കൂളില്‍നിന്നു നോക്കിയാല്‍ചുറ്റുപാടും കുന്നുകളും മലകളുമാണ് കാണുക. പ്രകൃതിരമണീയമായപ്രദേശമാണിത്. റബര്‍തോട്ടങ്ങളും തെങ്ങിന്‍തോപ്പുകളും വയലുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വലിയതൊഴില്‍മേഖ ലകളൊന്നും ഇവിടെയില്ല. തോട്ടം തൊഴിലാളികളും സാധാരണ ജോലിക്കാരുമാണ് ഇവിടത്തെ തൊഴിലാളികളി ലധികവും. വന്‍കിട ഫാക്ടറികളോ വ്യവസായശാലകളോ ഇവിടെയില്ല. ഗവണ്മെന്‍റ് ഹയര്‍സെക്കന്ററി സ്കൂള്‍പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ്, എല്‍പി, യൂ പി സ്കൂളുകള്‍എം.ജി.എം. ഹൈസ്കൂള്‍തുടങ്ങിയവയാണ് ഇവിടെയുള്ള പ്രധനപ്പെട്ട സ്ഥാപനങ്ങള്‍. വിനോദ സഞ്ചാര മേഖലക്ക്ഏറെ സാധ്യതയുള്ള പ്രദേശമാണിത്. തുഷാരഗിരി വെള്ളച്ചാട്ടം, താമരശ്ശേരി ചുരം തിടങ്ങിയവ സ്കൂളില്‍നിന്നും ഏറെ അകലേയല്ല. പഞ്ചായത്തിന്റെ വലിയൊരു ഭാഗവും വനപ്രദേശമാണ്.'
  പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ മാര്‍ക്കറ്റ്
  ഗ്രാമത്തിലൂടൊഴുകുന്ന പുഴ

പേരിനുപിന്നില്‍

  വനപ്രദേശമായിരുന്ന പുതുപ്പാടി ഗ്രാമം കാലക്രമേണ എസ്റ്റേറ്റുകളായി മാറി. എസ്റ്റേറ്റുകളില്‍ തൊഴിലാളികളായി എത്തിയവര്‍ താമസിച്ചിരുന്ന കോളനികളാണ് (പാടികള്‍) പുതുപ്പാടിയായി മാറിയത്. ഈങ്ങാ വൃക്ഷങ്ങള്‍ പുഴയുടെ കരകളില്‍ ധാരാളമായി നിന്നിരുന്നതിനാലാകണം ഈങ്ങാപ്പുഴ എന്ന പേരു ലഭിച്ചത്.



ജനസംഖ്യ

സംസ്കാരം

എല്‍.പി.സ്കൂള്‍=2 |

യു.പി.സ്കൂള്‍=1|

ഹൈസ്കൂള്‍=2|

ഹയര്‍സെക്കണ്ടറി=2|

ആകെ സ്കൂളുകള്‍=5|

"https://schoolwiki.in/index.php?title=എന്റെ_ഗ്രാമം-ഈങ്ങാപ്പുഴ&oldid=96981" എന്ന താളിൽനിന്ന് ശേഖരിച്ചത്