അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ജൈനക്ഷേത്രം

             വയനാടിന്റെ പൗരാണികതയെഉയർത്തിക്കാണിക്കുന്ന വർഷങ്ങൾ പഴക്കമുള്ളഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുൽത്താൻ ബത്തേരിയിലേക്ക് ആകർഷിച്ച് കൊണ്ട് വർഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയർത്തി നിൽക്കുന്നു.പൗരാണികമായ ഈ ക്ഷേത്രം 700 വർഷങ്ങൾക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി-

ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450കുടുംബക്കാരായ ഇവരിൽ ദിഗംബരരാണ് വയനാട്ടിൽ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയിൽ നിർമിച്ചിരിക്കുന്നഈ ക്ഷേത്രത്തിൽ പൊക്കം കുറവായതിനാൽ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടെ എത്തിച്ചേർന്ന ഹൈദരലിയും ടിപ്പുവും ഈ ജൈനക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയുംചെയ്തു.ഇതിനാൽ ഗണപതിവട്ടംസ്ഥലം സുൽത്താൻസ് ബാറ്ററി എന്നും പിന്നീട് സുൽത്താൻ ബത്തേരി എന്നും അറിയപ്പെട്ടു.ക്ഷേത്രത്തിന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ഗർഭഗൃഹം,പ്രാർത്ഥനഭാഗം,അന്ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തിൽ നിർമിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെഉയർത്തിക്കാട്ടാൻ ഉതകുന്നതാണ്.