ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2020-21)

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2019-20)

ലോക ലഹരി വിരുദ്ധ ദിനം ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു_26_06_2019

സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളേയും ബാധിക്കുന്ന രൂക്ഷമായ പ്രശ്‌നമാണ് ലഹരിയുടെ ഉപയോഗം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ലഹരി ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഓരോ വർഷവും ഈ ദിനം ആചരിക്കുന്നത്.ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. മുഴുവൻ ക്ലാസ്സുകളുടെയും പ്രാതിനിത്യം ഉണ്ടായിരുന്നു.

ലഹരി വിരുദ്ധ ദിനാചരണം പ്രതിജ്ഞ, സന്ദേശം_26_06_2019

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ പ്രത്യേക അസംബ്ലി ചേരുകയും ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം സാമൂഹ്യ ശാസ്ത്രാധ്യാപകൻ അബൂബക്കർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്കൂൾ ലീ‍ഡർ സ്വാതി കൃഷ്ണ ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലുകയും വിദ്യാർത്ഥികൾ ഏറ്റുചൊല്ലുകയും ചെയ്തു. പ്രധാനാധ്യാപിക ഭാരതി ഷേണായി ആമുഖ ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി വി.വി മുരളി അദ്ധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി (11_07_2019)

തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സയൻസ് ക്ലബ്ബ് , എക്സൈസ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ 11_07_2019ന് തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ശ്രീ പീതാംബരൻ ക്ലാസ് കൈകാര്യം ചെയ്തു . പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത് . സീനിയർ അസിസ്റ്റൻറ് വിജയകുമാർ അധ്യക്ഷതയിൽ പിടിഎ വൈസ് പ്രസിഡണ്ട് രണ്ട് കുഞ്ഞബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്റർ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ് ആർ ജി കൺവീനർ പ്രണബ് കുമാർ , മദർ പിടിഎ പ്രസിഡന്റ് അനിത രാധാകൃഷ്ണണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

ആയുഷ് ഗ്രാമം പദ്ധതി: ഔഷധ സസ്യ വിതരണോദ്ഘാടനം _12_07_2019

സീഡ് ക്ലബ്ബിന്റെയും ആയുഷ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ആയുഷ് ഗ്രാമത്തിന്റെ ഔഷധ സസ്യ വിതരണപദ്ധതി ഉദ്ഘാടനം നടന്നു. സീനിയർ അസിസ്റ്റൻറ് വിജയകുമാറിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ഭാരതീ ഷേണായി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരിൻ പദ്ധതി വിശദീകരിക്കുകയും ഔഷധസസ്യങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു.സീഡ് ല കോർഡിനേറ്റർ മനോജ് കുമാർ സ്വാഗതവും ആയുഷ് ക്ലബ് കോ-ഓർഡിനേറ്റർ പ്രണാബ് കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ സുനിൽകുമാർ കോറോത്ത്, അഭിലാഷ് രാമൻ, നിമിത, ഉഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് അറുപതോളം അപൂർവ്വ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

ചാന്ദ്ര ദിനാഘോഷം _19-07-2019

ഗവൺമെൻറ് ഹൈസ്കൂൾ തച്ചങ്ങാട് ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ അരങ്ങേറി. വിവിധ ശാസ്ത്ര വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടുള്ള ചന്ദ്ര മനുഷ്യൻറെ സ്കിറ്റ് അവതരണം, ഞാൻ ചന്ദ്രനിൽ എന്ന ഡിജിറ്റൽ പെയിൻറിംഗ് മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ചാന്ദ്ര പരിവേഷണത്തിൻറെ അമ്പതാം വാർഷികത്തോടനുബന്ധിച്ചും കുട്ടികളുടെ ശാസ്ത്ര കൗതുകം വളർത്തുക എന്ന ലക്ഷ്യത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിദ്യാർഥികൾ ചാന്ദ്ര മനുഷ്യന്റെ വേഷമണിഞ്ഞ് ക്ലാസ്സ് മുറികളിലൂടെ ചാന്ദ്ര വിശേഷങ്ങൾ പങ്കുവെച്ചും, സംശയനിവാരണം നടത്തിയും സ്കിറ്റ് ഏറെ കൗതുകമുണർത്തി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ഭാരതി ഷേണായ് നിർ്വ്വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ റിൻഷയായിരുന്നു പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.

ശാസ്ത്രാവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. _21_07_2019

തച്ചങ്ങാട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രവും ശാസ്ത്രാവബോധവും എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ശാസ്ത്ര പ്രചാരകനും എഴുത്തുകാരനും പ്രഭാഷകനുമായ യു.കലാനാഥൻ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. പുതുതലമുറയിൽ അന്ധവിശ്വാസത്തിന്റെ നാമ്പുകൾ വളരുന്നത് ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചാണെന്നും യഥാർത്ഥ ശാസ്ത്രം വിശ്വാസത്തിൽ നിന്നും അന്ധവിശ്വാസത്തിൽ നിന്നും ഏറെ ദൂരെയാണെന്നും അന്ധവിശ്വാസത്തിന്റെ വഴിയിൽ സഞ്ചരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രണാബ് കുമാർ സ്വാഗതവും മനോജ് പിലിക്കോട് നന്ദിയും പറഞ്ഞു

ചാന്ദ്രദിനാഘോഷം_ഡിജിറ്റൽ ക്വിസ് മത്സരം_25_07_2019

തച്ചങ്ങാട് ഗവ.ഹൈസ്കൂളി‍ലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ഡിജിറ്റൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടിയായിരുന്നു മത്സരം. സയൻസ് ക്ലബ്ബ് കൺവീനർ എം.റിൻഷ, സി.വി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു. ഹൈടെക് ക്ലാസ്സ് മുറിയെ ഏറ്റവും സർഗ്ഗാത്മകമായ ഉപയോഗിച്ച പരിപാടിയായിരുന്നു ഇത്. ഇതിന്റെ സാങ്കേതിക കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളാണ്.

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ-(2018-19)

സയൻസ് ക്ലബ്ബ് കൺവീനർ: നിമിത പി.വി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.(26-06-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം-ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, റാലി, തെരുവു നാടകം

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂൾ തച്ചങ്ങാടിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ശാസ്ത്ര ക്ലബ്ബിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു.രാവിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി വിരുദ്ധ പ്രതിജ്ഞ സ്വാതികൃഷ്ണ ചൊല്ലിക്കൊടുത്തു.തുടർന്ന് ജൂനിയർറെഡ്ക്രോസ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽലഹരി വിരുദ്ധ സന്ദേശങ്ങളുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലിനടന്നു.ഉച്ചയ്ക്ക് 12 ന് ലഹരി ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടന്നു.തച്ചങ്ങാട് ഹെൽത്ത് സെന്ററിലെ ജുനിയർഹെൽത്ത് ഇൻസ്പെക്ടർ പി.കുഞ്ഞികൃഷ്ണൻ ക്ലാസ്സ് നയിച്ചു.തുടർന്ന് പി.വി.രജിഷ ‍ടീച്ചർ സംവിധാനം ചെയ്ത ഒമ്പത് ഡി ക്ലാസ്സിലെ വിദ്യാർത്ഥിളുടെ ലഹരി വിരുദ്ധ നാടകവും ഉണ്ടായി. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർപ്രദർശനവും,അദ്ധ്യാപകനായ പ്രണാബ് കുമാർ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ബ്രോഷറിന്റെ വിതരണവും നടന്നു.

ആകാശവിസ്മയം സിനിമ കണ്ട് തച്ചങ്ങാട്ടെ കുട്ടികൾ (11-07-2018)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആകാശവിസ്മയം എന്ന ശാസ്ത്രസിനിമ കാണാൻ പാലക്കുന്ന് രജ്ഞീസ് തീയേറ്ററിൽ പോയി.104 കുട്ടികൾപങ്കെടുത്തു.സിനിമ തീയേറ്ററിൽ പോയികാണാത്തനിരവധികുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു.ശാസ്ത്രബോധവും യുക്തിബോധവും വളർത്താൻ ഉകരിക്കുന്ന സിനിമയാണത്. സിനിമയ്ക്കുശേഷം കുട്ടികളോട് സിനിമയെ എങ്ങനെ മനസ്സിലാക്കി എന്ന ശീർഷകത്തിൽചർച്ചസംഘടിപ്പിച്ചു.

ചാന്ദ്ര പക്ഷാചരണം-(21-07-2018)

ചാന്ദ്ര പക്ഷാചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീണ്ട പ്രവർത്തനങ്ങൾ നടന്നു. ആകാശ നിരീക്ഷണം,'ഞാൻ ചന്ദ്രനിൽ' ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, ഡിജിറ്റൽ ക്വിസ്സ് മത്സരം, വീഡിയോ പ്രദർശനം എന്നിവ നടന്നു.സയൻസ് ക്ലബ്ബ് കൺവീനർ നിമിത.പി.വി.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം വിജയികൾ

  • അഭിരാം വിജയൻ
  • ഗിതിൻ
  • ബദറുൽ മുനീർ

സമ്മാനർഹമായ ഡിജിറ്റൽപോസ്റ്റർ

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവം സംഘടിപ്പിച്ചു.(01-08-2018)

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ നടന്ന യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ നിന്ന്

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം, ഇന്റർനാഷണൽ അസ്ട്രാണമിക് യൂണിയന്റെ നൂറാം വാർഷികം എന്നിവയൊക്കെ ഒത്തുചേരുന്ന വർഷമാണ് 2019. ശാസ്‌ത്രരംഗത്തെ ഈ കുതിപ്പുകളുടെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനില്കുന്ന ശാസ്‌ത്രപ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 2018-19 ലെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്. ക്ലാസ് റൂം പ്രവർത്തനങ്ങളെയും അതിന്റെ ഭാഗമായി വരുന്ന മൂല്യനിർണയ പ്രവർത്തനങ്ങളെയും കൂടുതൽ സർഗാത്മകമാക്കുന്നതിനുള്ള അന്വേഷണാത്മക പ്രവർത്തനം കൂടിയാണ് ഈ വർഷത്തെ വിജ്ഞാനോത്സവം. അതോടൊപ്പം ബഹുമുഖബുദ്ധിയുടെ വിവിധ തലങ്ങൾ കൂടി പരിഗണിക്കുന്നു. ബഹിരാകാശഗവേഷണം, ബഹിരാകാശചരിത്രം, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ജ്യോതിശ്ശാസ്‌ത്രത്തിന്റെ വിവിധ മേഖലകൾ തുടങ്ങിയ വിഷയങ്ങൾക്കായിരിക്കും വിജ്ഞാനോത്സവം ഊന്നൽ നൽകുക. 'ആ വലിയ കുതിപ്പിന്റെ 50 വർഷങ്ങൾ' എന്ന വിഷയത്തിലൂന്നിയായിരിക്കും വിജ്ഞാനോത്സവത്തിന്റെ സ്കൂൾതലം. തുടർന്ന് മേഖലാതലവും ജില്ലാതലവും. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് അവധിക്കാലത്ത് വിവിധ ഗവേഷണ സ്ഥാപനങ്ങൾ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ശാസ്‌ത്രപര്യടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യൂറിക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന് പ്രണാബ് കുമാർ,നിമിത പി.വി, രജിഷ പി.വി, റിൻഷ എം, ഡോ.സുനിൽകുമാർ,അഭിലാ‍ഷ് രാമൻ എന്നിവർ നേതൃത്വം നൽകി.