എസ്.എച്ച്.യു.പി.എസ് അങ്ങാടിക്കടവ്/അക്ഷരവൃക്ഷം/ശുചിത്വ കാലം

00:10, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കാലം

കൂട്ടുകൂടുവാൻ ആരുമില്ലെനിക്ക്
കൂടെ നടക്കുവാൻ ആരുമില്ല
നല്ലൊരു നാളെക്കായി ഒറ്റക്കിരുന്ന് ഞാൻ
നാളുകൾ തള്ളിനീക്കിടുന്നു
തൊടിയിലെ ചെത്തിയിൽ പൂവുകളുണ്ട്
നാട്ടുമാവിൽ ഒത്തിരി മാമ്പഴമുണ്ട്
ഞാവലുംചാമ്പയും നിറഞ്ഞ പഴങ്ങളും
വർണങ്ങൾ പൂശി നിറഞ്ഞു നിൽക്കുന്നു
ആരുണ്ട് കൂട്ടിനായി കൂടെ വരുവാൻ
ആരുണ്ട് കൂട്ടുകൂടി പഴങ്ങൾ പറിക്കുവാൻ
കാലമിത് ശുചിത്വ കാലം
കാലമിത് പരസ്പരം മുട്ടാതെ തട്ടാതെ
തോളുകൾ തമ്മിൽ ചേരാതെ നിൽക്കും കാലം
മുറ്റത്തു വീഴുന്ന പൈതലിനെ
ഓടിച്ചെന്ന് എടുക്കാൻ തുനിഞ്ഞിടുമ്പോൾ
കൈ കഴുകുവാൻ പിന്തിരിയണം
കളിപ്പന്ത് കളിക്കുവാൻ ഓടിപ്പിടിക്കുവാൻ
അക്കു കളിക്കുവാൻ ആശയുണ്ട്
ഒറ്റക്കിരുന്നു ഞാൻ ഓർക്കുന്നു
ഒത്തിരി ആശകൾ നിറഞ്ഞീടുന്നു
കാലമിത് ശുചിത്വ കാലം
അഴുക്കുകൾ കഴുകിക്കളയും കാലം
നാളെയുടെ സ്വയം തിരഞ്ഞെടുത്ത കാലം
നാളെയുടെ പുലരി വൃത്തിയുള്ളത്
നാളെയുടെ ദിനങ്ങൾ അണുവിമുക്തമായത്
ഒരുമിച്ചുനിന്ന് നമുക്കിത് നേടാം
ഒരുമിച്ചുനിന്ന് നമുക്കിത് ചെയ്യാം
ശുചിത്വം ശുചിത്വം എവിടെയും ശുചിത്വം.

ആൽഫ ജോർജ്
5 C സേക്രഡ് ഹാർട്ട് യു പി സ്കൂൾ അങ്ങാടിക്കടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത