(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേക്കിനാവ്
വട്ടത്തിലുള്ള നീയീയുലകത്തെ
വട്ടിലാക്കി
തിങ്ങിയ റോഡും
വാഹനമാളുകളും
തങ്ങിയിരിപ്പുണ്ട്
തടങ്കലിലും
മാലിന്യം തള്ളിടും
ജനത്തിന്നു
പരിസ്ഥിതിതൻ പകയാൽ
നാസിക മൂടി
വിറങ്ങലിച്ചിരിപ്പു
ലോകമെമ്പാടും
അണുവായ് കിടക്കും നീ
അണുബോംബിനേക്കാൾ തീവ്രമായും
മനുഷ്യകുലത്തിന്നഹത്തിൻ ഫലം
മതിയില്ലിതെന്നത് സത്യമല്ലേ
അണു നീ ഇന്നത്തെ
പേക്കിനാവ്. *