എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം./അക്ഷരവൃക്ഷം/വിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srekkumaramangalam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിങ്ങൽ

ശ്രീകുമാര ദേവന്റെ നാമത്തിൽ
വാണീടും സരസ്വതീ ക്ഷേത്രം
എൻ മെയ്യിൽ വസിച്ചീടും കിടാങ്ങളെ
പെറ്റമ്മയേക്കാൾ കരുതീടുമെപ്പോഴും ഓമനപ്പാദങ്ങൾ പുൽകമ്പോളെന്നുള്ളം
കോരിത്തരിപ്പിൻ കൊയ്ത്തുകാലം
ഓർമ്മയായ് എല്ലാമോർമ്മയായ് നഷ്ടവസന്തങ്ങൾ ബാക്കിയായ്
അവധികൾ വന്നെത്തീടുമ്പോഴുമെല്ലാം ക്യാമ്പുകൾ ക്ലാസ്സുകൾ സജീവമാണെപ്പൊഴും
അമ്പലപ്പറമ്പിൻ ചുറ്റുപാടും
എല്ലമോർമ്മയായ് ഓർമ്മ മാത്രമായ്
പുകമറയിലെന്നപോൽ ഞാൻ മാത്രമായ്
എൻ മക്കൾ എൻ മക്കളെവിടെ പോയ്
നീറുമെന്നുള്ളം കരയുന്നതാരറിയുന്നു
എന്നോമന മക്കളേ ഓടി വരൂ
പതിനെട്ടെന്നൊരു പ്രളയകാലം
പത്തൊൻപതെന്നൊരു വ്യാധി കാലം
ഇരുപതിൻ വക്കിലെത്തി നിൽക്കുന്നു ഞാൻ
എന്നോമന മക്കളെ നോവിച്ചിടല്ലേ
ഭഗവാനേ കുമാര കാത്തോളണമേ
എന്നോമന മക്കളെ പിഞ്ചിളം പാദങ്ങളെ
കോവിഡിൽ വ്യാധി വരുത്തരുതേ
കൊറോണ വൈറസിനെ തുരത്തീടണേ

ശ്രീലക്ഷ്മി രജീഷ്
7 എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത