ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 പരിസ്ഥിതി സംരക്ഷണം     
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങൾക്ക് എല്ലാം കാരണം പരിസ്ഥിതി മലിനീകരണമാണ്.ഫാക്ടറികളിൽ നിന്ന് വരുന്ന പുക പൊടിപടലങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, പ്ലാസ്റ്റിക്കുകൾ ഇവയെല്ലാം പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇതിൻ്റെ ഫലമായി നിരവതി മാരകരോഗങ്ങളും നിപ്പ പോലുള്ള വൈറസ്സു രോഗങ്ങളും ഉണ്ടാകുന്നു മലിനജലങ്ങൾ കെട്ടികിടക്കുന്നതു മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകി ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികൾ ഉണ്ടാകുന്നു പരിസ്ഥിതിയിലെ മരങ്ങൾ വെട്ടി നശിപ്പിച്ചും പുഴകളും, നദികളും മലിനപ്പെടുത്തിയും മലകളും കുന്നുകളും നികത്തിയും നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു ഇതിൻ്റെ ഫലമായി മഴയുടെ തോത് കുറയുകയും ചെയ്യുന്നു നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നാൽ നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. അതിന് വേണ്ടി നമ്മൾ കുട്ടികൾ തന്നെ പ്രയത്നിക്കണം ഇനി ഉള്ള പരിസ്ഥിതി ദിനം നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് നമുക്ക് തുടക്കം കുറിക്കാം പച്ചക്കറി നട്ട് വളർത്തിയും ജലസ്രോതസ്സുകൾ സംരക്ഷിച്ചു കൊണ്ടും മരങ്ങൾ വച്ചുപിടിപ്പിച്ച് കൊണ്ടും ഇതിനായി ഒരു തുടക്കം കുറിക്കാം
അനീഷ്.എസ്
5 E ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം