സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
നമ്മുടെ നാടിനെ സംരക്ഷിക്കേണ്ടത് ഓരോ ആളുകളുടെയും കടമയാണ്. മഴക്കാലമാണ് വരാൻ പോകുന്നത്. ഈ കൊച്ചു കേരളത്തിൽ കൃഷിപ്പണി ചെയ്യുന്ന ധാരാളം ആളുകളുണ്ട്. അവർ പുഴകളെയും തോടുകളെയും കിണറുകളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. പുഴകളും തോടുകളും കിണറുകളും മലിനമായാൽ പലതരം അസുഖങ്ങൾ മനുഷ്യർക്ക് ഉണ്ടാകുന്നു. ചിക്കൻഗുനിയ, ഡെങ്കിപ്പനി, എലിപ്പനി എന്നീ അസുഖങ്ങളിൽ നിന്നും നാം രക്ഷ നേടുന്നതിന് നാം നമ്മുടെ പരിസരവും വീടും ജലാശയങ്ങളും സംരക്ഷിക്കുകയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടത്. വീടുകളിൽ നിന്നും മാർക്കറ്റുകളിൽനിന്നും അറവുശാലകളിൽ നിന്നുമുള്ള മാലിന്യങ്ങൾ റോഡുകളിലും ജലാശയങ്ങളിലും വലിച്ചെറിയുകയാണ് നാം ചെയ്യുന്നത്. ഈ മാലിന്യങ്ങളിൽ നിന്നും പലതരം അസുഖങ്ങൾ ഉണ്ടാക്കുന്ന കീടാണുക്കൾ പെരുകുന്നു. അനാവശ്യമായി നാം കളയുന്ന പ്ലാസ്റ്റിക്കുകളിലും ചിരട്ടകളിലും പാത്രങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ നിന്നും ഡെങ്കിപ്പനി ചിക്കൻഗുനിയ എന്നീ അസുഖങ്ങൾ ഉണ്ടാക്കുന്ന കൊതുകുകൾ പെരുകുന്നു. നാം അതിന് അനുവദിക്കരുത്. നമ്മൾ നമ്മുടെ പരിസരവും, വീടും, റോഡും, ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. പോഷകാഹാരം കഴിക്കുന്നതിലൂടെയും ശുചിത്വം പാലിക്കുന്നതിലൂടെയും രോഗങ്ങളെയെല്ലാം ഒരു പരിധി വരെ നമുക്ക് തടയാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം