സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്/അക്ഷരവൃക്ഷം/കോവിഡേ സൂക്ഷിച്ചോ!

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡേ സൂക്ഷിച്ചോ!


                  
    

     വിദ്യാർത്ഥികളാം ഞങ്ങളുടെ
     പഠിപ്പു മുടക്കിയ കോവിഡേ
     ഭയപ്പെടുത്താൻ നോക്കേണ്ട
     അക്ഷരവൃക്ഷം കൂടെയുണ്ട്.
   
          സ്കൂളുകളെല്ലാം പൂട്ടിച്ചും
          പൊതുപരിപാടികൾ സ്തംഭിപ്പിച്ചും
          ഞങ്ങളെയെല്ലാം വീട്ടിലിരുത്തി
          വിലസാമെന്നു നീ കരുതിയോ!

     പരീക്ഷകളെല്ലാം മുടങ്ങിയാലും
     കളിയും ചിരിയും ഓർമകളാക്കേണ്ട-
     രസകരമായ വേനലവധിയും
     നശിക്കുമെന്നു നീ കരുതേണ്ട!
          
          കളിയും ചിരിയും കവിതകളാക്കി
          വാർത്തകളെല്ലാം കൊളാഷായ് മാറ്റി
          ഓർമകളെല്ലാം ഡയറിയിലൊപ്പി
          അക്ഷരവൃക്ഷം വരുന്നുണ്ട്.
      
     ഞങ്ങൾ വീട്ടിലിരുന്നാലും
     കഴിവുകളുള്ളവരായ് മാറും
     ഒറ്റക്കെട്ടായ് വിദ്യാർത്ഥിപ്പട
     പുറകേയുണ്ട് സൂക്ഷിച്ചോ!
         
          അക്ഷരവൃക്ഷം ജയിക്കട്ടെ!
          അക്ഷരവൃക്ഷം ജയിക്കട്ടെ!


 

മെർലിൻ എം. ജോൺ
3 A സെന്റ് മേരീസ് എൽ. പി. സ്കൂൾ ചാരുംമൂട്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത