കേരളമേ നീ മുന്നോട്ട്
ഒറ്റക്കെട്ടായി മുന്നോട്ട്
ജാഗ്രതയോടെ അതിജീവിക്കാം
പ്രതിരോധം ഒരു ആയുധം
വ്യക്തി ശുചിത്വം പാലിക്കുക
കൂട്ടം കൂടി നിൽക്കരുതേ
നാം എല്ലാരും മുന്നേറും
ഒറ്റക്കെട്ടായി മുന്നോട്ട്
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
നമുക്ക് കാണാൻ കഴിയും
ദൈവം ഉണ്ട്
അവരാണല്ലോ വെള്ള
കുപ്പായമണിഞ്ഞ
നമ്മുടെയെല്ലാം മാലാഖമാർ
നമ്മുടെ ജീവനായി പ്രയത്നിച്ചീടും
ഡോക്ടർമാരും നഴ്സുമാരും
അവരാണല്ലോ നമുക്ക്
കാണാനാകും ദൈവങ്ങൾ
പ്രതിരോധിക്കാം അതിജീവിക്കാം
നാം ഒറ്റക്കല്ല ഒറ്റക്കെട്ടായി മുന്നോട്ട്
കേരളമേ നീ മുന്നോട്ടു
ഒറ്റക്കെട്ടായി മുന്നോട്ടു.
ശ്രീലക്ഷ്മി
7C ഈ വി യു പി എസ് കൂതാളി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത