സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ

10:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിലെ അതിപ്രശസ്തമായ ഒരു സ്ഥലമാണ് വുഹാൻ. ഇവിടെ ധാരാളം കമ്പനികളും ആധുനികതയിലുള്ള ആശുപത്രികളും റിസർച്ച് സെൻററുകളും ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയ മാളുകളും മാർക്കറ്റുകളും ഉണ്ട്. പല രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഇവിടെയുണ്ട്. അവിടെ നിന്നാണ് കൊറോണ വൈറസ് ഉദ്ഭവിച്ചത്.ഇന്ന് കൊറോണ ബാധിക്കാത്ത ലോകരാഷ്ട്രങ്ങളോ അതിനെ ഭയക്കാത്ത മനുഷ്യരോ ഇല്ല. അത്രയ്ക്കു് വിനാശമാണ് ഈ വൈറസ് വരുത്തിവയ്ക്കുന്നത്.വാ‍ർദ്ധക്യം എത്തിയവരെക്കാൾ യുവതലമുറയ്ക്കുവേണ്ടി വിഭവസമ്പത്ത്‍ പ്രയോജനപ്പെടുത്തുവാൻ അമേരിക്ക പോലുള്ള വികസിത രാഷ്ട്രങ്ങൾ ശ്രമിക്കുമ്പോൾ വൈറസ് ബാധിച്ച എല്ലാവരെയും നെ‍ഞ്ചോടുചേർത്തുപിടിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുന്ന ഇന്ത്യാ ഗവൺ മെൻ്‍റ് പ്രത്യേകിച്ച് കേരള ഗവൺമെൻറ് ലോകശ്രദ്ധ ആകർഷിക്കുന്നു. മനുഷ്യനോട് സഹാനുഭൂതിയുള്ള മല്ലൊരു ആരോഗ്യരംഗം നമുക്കുണ്ട്. ഈ ലോക്ഡൗൺ നമ്മെ തളച്ചിടുകയല്ല, നാംതന്നെ നാടിനും രാജ്യത്തിനും ലോകത്തിനും വേണ്ടി നമ്മെ തളച്ചിടുകയാണ്. നമ്മുടെ ആരോഗ്യരംഗത്തിൻെറ പ്രവർത്തനങ്ങൾ പൂവണിയട്ടെ.

മിഥുൻ യേശുദാസ്
3A സെൻറ് ലൂർദ്ദ് മേരി യു.പി.സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം