ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/നമുക്കൊത്തൊരുമിക്കാം നല്ല നാളെക്കായി
നമുക്കൊത്തൊരുമിക്കാം നല്ല നാളെക്കായി
ശുചിത്വം ജീവിതത്തിലെ അത്യന്താപേക്ഷിത ഘടകം. ശുചിത്വത്തിൽ പ്രധാനപ്പെട്ടവയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും. മിക്ക രോഗങ്ങൾക്കുമുള്ള പ്രതിരോധകങ്ങൾ കൂടിയാണിവ. നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാൻ ഇരിക്കുന്നതും ആയ പല രോഗങ്ങളുടെയും കാരണം വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും അഭാവമാണ്. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ നമ്മുടെ കേരളവും മാലിന്യക്കൂമ്പാരമാവുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വ്യക്തിശുചിത്വത്തിൽ മുന്നിലാണ് കേരളം. എങ്കിലും പരിസര ശുചിത്വത്തിൽ ഏറെ പിറകിലാണ് എന്നത് വാസ്തവം. പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം നിക്ഷേപിക്കുന്നയാണ് മലയാളികളായ നാം. ഇതിലൂടെ വായുവും പരിസരവും ഭൂഗർഭജലവും മലിനമാകുന്നു. ഇത് പകർച്ചവ്യാധികൾ പെരുകാൻ ഇടയാക്കുകയും, തന്മൂലം ശരീരത്തിൽ രോഗപ്രതിരോധ ശേഷി ഇല്ലാതായി ആരോഗ്യനില തകരാറിലാവുകയും ചെയ്യുന്നു. പരിസരശുചിത്വവും വ്യക്തിശുചിത്വവും കൈവരിക്കുന്നതിലൂടെ ആരോഗ്യപൂർണമായ സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത സ്വച്ഛഭാരത് പ്രവർത്തനങ്ങളും കേരളത്തിലെ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള മാലിന്യസംസ്കരണ പരിപാടികളും മാലിന്യനിർമാർജനത്തിൽ ഉണ്ടാക്കിയ വഴിത്തിരിവുകൾ അഭിനന്ദനാർഹമാണ്. നമുക്കും നമ്മുടെ വീടും പരിസരവും ശുചിയാക്കി ഇതിൽ പങ്കാളികളാവാം. തുരത്താം മാലിന്യത്തെ, നേടാം രോഗപ്രതിരോധശേഷി, വാർത്തെടുക്കാം നല്ല സമൂഹത്തെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |