മരണത്തിൻ വക്കോളമെത്തുമീ...
പ്രകൃതിക്ക് തണലേകി
താങ്ങായി മരച്ചില്ലകൾ.
ഒരു മരത്തെ നല്കുമൊരായിരം
ജീവനറിവായി നിറവായി നീർക്കണങ്ങൾ...
പുഴകൾക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്ന നന്മ തൻ നിഴലുകൾ...
അറിയണമോരോ മഴു ഉയർത്തുമ്പോഴും
തകരുന്നു ജീവിത സാഗരങ്ങൾ...
അടരും ഇലത്തുമ്പ് ചൊല്ലുന്നു
പ്രകൃതിയിൽ ഇനിയും തളിരായ് ഞാൻ
പുനർജനിക്കാം...
മനസ്സിൽ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ
തലമുറയ്ക്കേകു നീ ഒരു തൈ മരം...