എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മീനുവിന്റെ തേൻമാവ്
മീനുവിന്റെ തേൻമാവ്
"പ്രഭാത പുലരിയിൽ മഞ്ഞിൽ കണങ്ങൾ പുൽമേടുകളിലെ ഇളം സൂര്യ പ്രകാശത്തിൽ അലിഞ്ഞു ചേർന്നു .കല പില നാദസ്വരത്തിൽ പാട്ടു പാടി പുതു രാവിനെ ഉണർത്തുന്ന ഒരു കൂട്ടം പക്ഷികൾ ആ തേന്മാവിൻ കൊമ്പത്തെത്തി ". ഈ പ്രകൃതി കാഴ്ച കണ്ടാണ് മീനു ഉണർന്നത് .അവൾ ഈ മനോഹര ഭംഗിയെ വീക്ഷിച്ചുകൊണ്ടിരുന്നു .അപ്പോഴാണ് മീനുവിന്റെ അമ്മയുടെ വിളികേട്ടത് . 'മീനു .......' അവൾ വിളി കേട്ടു . 'ദാ വരുന്നു അമ്മേ ....' പ്രഭാത കൃത്യങ്ങൾക്കു ശേഷം അവൾ മുറ്റത്തേക്കിറങ്ങി തന്റെ പ്രിയ സുഹൃത്തായ തേൻ മാവിനെ നോക്കി ഒരു നിമിഷം നിന്നു . അവൾക് ആ തേന്മാവിനെ വലിയ ഇഷ്ടമാണ് .പക്ഷേ മറ്റുള്ളവർക്ക് അത് ശല്യമായിരുന്നു .വീടിന്റെ മുൻവശത്തെ പൂന്തോട്ടത്തിനടുത്ത് വഴിയോരത്തേക്കു ചാഞ്ഞുനിൽക്കുന്ന ഈ തേൻമാവ് അയല്വാസികൾക് ശല്യമാണ് .പക്ഷെ അതൊന്നും മീനുവിനു അറിയില്ലാരുന്നു . പെട്ടെന്ന് വീടിനകത്ത് ആരോടോ അമ്മ സംസാരിക്കുന്നു .അതുകേട്ട് മീനു അകത്തു കയറി നോക്കി .അമ്മ ഫോണിൽ ആരോടോ സംസാരിക്കുന്നു .അമ്മ തേന്മാവിനെ കുറിച്ചാണ് പറയുന്നത് . ആ സംഭാഷണം കേട്ടപ്പോൾ മീനുവിന് സങ്കടം അടക്കാനായില്ല .തന്റെ പ്രിയ മാവിനെ മുറിക്കാൻ മരംവെട്ടുകാരനെ വിളിക്കുകയാരുന്നു അമ്മ .കുറച്ചു കഴിഞ്ഞപ്പോൾ അവർ വന്നു മരം വെട്ടി .അത് കണ്ടുനിൽക്കാനാകാതെ മറ്റൊന്നും മീനുവിന് സാധിച്ചില്ല . മീനുവിന്റെ സങ്കടം മനസ്സിലാക്കിയ അമ്മ മീനുവിന് നേരെ തേമാവിൻ തൈകൾ വച്ചുനീട്ടി .അതുകണ്ടപ്പോൾ മീനു അമ്മയെ സന്തോഷത്തോടെ പുണർന്നു . മീനു ഉടൻ അതു കൊണ്ടു നട്ടു .ശേഷം വെള്ളം ഒഴിച്ചു .അത് ഒരു സ്വപ്നം പോലെ പൊട്ടി മുളച്ചു . ഇതുകണ്ട് കൊണ്ട് മീനു വളരെയധികം സന്തോഷിച്ചു .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |