ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/ കോവിഡ്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്കഥ

ഞങ്ങളുടെ സംഘം യാത്രക്ക് വേണ്ടിയുള്ള തീരുമാനമെടുത്തു. 25പേരടങ്ങുന്ന സംഘം ആയി പോകാൻ തീരുമാനിച്ചു. അതിനുവേണ്ടി വണ്ടി ബുക്ക് ചെയ്യുകയും ചെയ്തു അങ്ങനെ ഞങ്ങൾ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഒരാഴ്ച ആണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെ ആ ദിവസം വന്നു. മാർച്ച് പന്ത്രണ്ടാം തീയതി ഞങ്ങൾ പുറപ്പെട്ടു. പല സ്ഥലങ്ങളും കണ്ടു. ഓരോ ദിവസവും വളരെ രസകരവും ഉല്ലാസ പ്രദവും ആയിരുന്നു ഞങ്ങളുടെ യാത്ര. യാത്രയുടെ ആറാം ദിവസം എത്തിച്ചേർന്നു പോലീസിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞത്, ഞെട്ടിപ്പോയി. എല്ലാവരും ഞങ്ങളുടെ സംഘത്തെ തടഞ്ഞു. കോവിഡ് 19 നെ കുറിച്ചും അതിൻറെ ഗുരുതരമായ കുഴപ്പവും പറഞ്ഞുതന്നു. എത്രയും പെട്ടെന്ന് ഞങ്ങൾക്ക് തിരിച്ചു പോകേണ്ടി വന്നു. രണ്ടു പേർ അടങ്ങുന്ന സംഘം ആയി ഞങ്ങളെ വീട്ടിൽ എത്തിച്ചു. യാത്രയുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി. സന്തോഷകരമായി തീരേണ്ട യാത്ര ദുഃഖവും നിരാശകളും ആയി അവസാനിച്ചു. കോവിഡ് ബാധിച്ച എല്ലാവരുടെയും അസുഖം മാറുവാൻ ആയി ഞങ്ങൾ പ്രാർത്ഥിച്ചു.

അതുൽ രാജ് അനിൽ
4A ജി. എച്ച്. എസ്. എൽ. പി. എസ്. ആര്യാട്.
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ