ഞാനാണു നീയാണു കൽക്കി എന്നിലെരിയുന്ന തീയാണു കൽക്കി അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി- ന്നുതിരുന്ന ഭയമാണു കൽക്കി!< കത്തുന്ന കനലിലും ഉയരുന്ന പുകയിലും നിറയുന്ന താപമാം കൽക്കി! കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ കലിയായ് പിറന്നൊരീ കൽക്കി! കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ- ളിയിട്ടവയിൽ പുനർജീവനേകി.... പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്- ഒരു തേൻ മഴയായ് ചൊരിഞ്ഞു.....
കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ് കനിവിന്റെ കരുതലായ് തീരാൻ.... മരണമാശ്ലേഷിക്കാതിനിയുമലയുന്ന മനുഷ്യത്വമൊന്നു നിരത്താൻ..... ഇനിയാണു ജനനം, ഇനിയില്ല മരണം, മാനവാ നീ തന്നെ കൽക്കി..... മാനവാ നീ തന്നെ കൽക്കി.....