യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/കൽക്കി

Schoolwiki സംരംഭത്തിൽ നിന്ന്
കൽക്കി
<poem>

ഞാനാണു നീയാണു കൽക്കി എന്നിലെരിയുന്ന തീയാണു കൽക്കി അരുതരുതെന്നുള്ള പ്രതിഷേധവാക്കിൽനി- ന്നുതിരുന്ന ഭയമാണു കൽക്കി! കത്തുന്ന കനലിലും ഉയരുന്ന പുകയിലും നിറയുന്ന താപമാം കൽക്കി! കലിയുഗം തന്നിലെ ചതിയെതുരത്തിടാൻ കലിയായ് പിറന്നൊരീ കൽക്കി! കൊഴിയും വസന്തത്തിൽ പിറകിൽ നിന്നൂ- ളിയിട്ടവയിൽ പുനർജീവനേകി.... പൊരിയുന്ന വേനലിൽ പുളയുന്ന വയറിനായ്- ഒരു തേൻ മഴയായ് ചൊരിഞ്ഞു.....

കൂടെപ്പിറക്കാത്ത കൂടെപ്പിറപ്പിനായ് കനിവിന്റെ കരുതലായ് തീരാൻ.... മരണമാശ്ലേഷിക്കാതിനിയുമലയുന്ന മനുഷ്യത്വമൊന്നു നിരത്താൻ..... ഇനിയാണു ജനനം, ഇനിയില്ല മരണം, മാനവാ നീ തന്നെ കൽക്കി..... മാനവാ നീ തന്നെ കൽക്കി.....

വരദ കെ ദാസ്
10 B യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത