Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ ഗാഥ
നമസ്തേ പറഞ്ഞു തുടങ്ങാം നമുക്കിനി
ആലിംഗനങ്ങളെ വിസ്മരിയ്ക്കാം
ഒന്നിച്ചു പൊരുതിടാം ഒന്നായ് തുരത്തിടാം
കോവിഡ് മഹാമാരിയെ പൂർണ്ണമായും
നിനയ്ക്കാത്ത നേരത്തു മാനവരാശിയെ
മുടിയ്ക്കാനൊരുങ്ങീടും വൈറസിനെ...
ഇല്ലില്ല നാമിനി പിൻപോട്ട് പോകില്ല
പിന്നോട്ടുപോയ ചരിത്രമില്ല...
ലോകമൊരു കൊച്ചുഗ്രാമമായ് മാറിയകാലത്ത്
വൈറസ് പടരുന്നു കാട്ടുതീയായ്....
അലസമായ് കൂട്ടമായ് കൂടാതിരിക്കുക
അകലം പാലിച്ചുതാൻ സംവദിക്കാം
നാട്ടിൽ ഇറങ്ങി നടക്കേണ്ട നമ്മുടെ
വീടൊരു സ്വർഗ്ഗമായാസ്വദിക്കാം
കൈകൾ കഴുകുക ശുദ്ധിയായ് ത്തീരുക
വ്യക്തി ശുചിത്വങ്ങൾ പാലിച്ചിടാം
അതിജീവനത്തിന്റെ ആദ്യമന്ത്രങ്ങള-
തോർക്കുക നേരായ് പകർത്തിടുക
ഈ വർണ്ണലോകത്തീക്കൊച്ചുജീവിത
ചിത്രങ്ങളിനിയും വരയ്ക്കണം നാം
എരിവെയിൽ കൊണ്ടിട്ടും വാടാതെ നിൽ-
പ്പവർ പ്രാണൻ നൽകിപ്പരിചരിപ്പോർ
വിശക്കുന്ന വയറുകൾക്കന്നമൂട്ടുന്നവർ
കരുതലായ് കാവലായ് മുൻപേ നടക്കുന്നോർ
അവരൊക്കെ നമുക്കായ് പൊരുതിടുന്നു
വീട്ടിലിരിക്കുക പങ്കാളിയാകുക
ലോകനന്മയ്ക്കായ് പ്രാർത്ഥിക്കുക
ഒന്നായ് തുരത്തും കൊറോണയെ നാം
വരും കാലമീഗാഥ പാടി വാഴ്ത്തും
ഒന്നായ് തുരത്തും കൊറോണയെ നാം
വരും കാലമീഗാഥ പാടി വാഴ്ത്തും ....
അദിതി മിനു
|
8 ബി [[|എം.എം.എച്ച്.എസ്സ് നരിയമ്പാറ]] കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|