ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ മിന്നുവിളക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
10:33, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 മിന്നുവിളക്ക്     

പിന്നിൽ കൊച്ചു വിളക്കുo പേറി
പമ്മിപ്പോകണതാരാണ്?
മിന്നിക്കെട്ടും മിന്നിക്കെട്ടും
തെന്നിപ്പോകണതാരാണ്?
ആരെത്തേടി നടക്കുന്നൂ നീ
ആരോടൊന്നും മിണ്ടാതെ
കൂരാക്കൂരിരുളല്ലേ, നിന്നെ
കാണാനാകുന്നില്ലല്ലോ?
അറിവുകളുള്ളി-ലെതുക്കിക്കൊണ്ടേ
പുറമേ- തെളിയുകയാണോ നീ?
അറിയില്ലല്ലോ ഞങ്ങൾക്കൊന്നും
അറിവോരു മിന്നുവിളക്കോളo

അധീന ഡി എസ്
2 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത