(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി മനുഷ്യൻ ഇങ്ങോട്ട്
ചൈനയിൽ പൊട്ടി
പുറപ്പെട്ട വൈറസ്
ലോകമെമ്പാടും
പടർന്നു വിശാലമായി
നാടിനെ ഭീതിയിലാഴ്ത്തി
അണു ലക്ഷോപലക്ഷം
ജീവൻ കവർന്നു പോയി
ജീവിത ലക്ഷ്യങ്ങൾ
എല്ലാം പഴുതടച്ച്
എത്ര കാലം ജനം
ലോക്കിൽ കഴിയണം
എന്തിനും തലപൊക്കി
നിൽക്കുന്ന അമേരിക്ക
കോവിടിന് മുമ്പിൽ
മുട്ടുമടക്കി പോയി
ശാസ്ത്രജ്ഞ കൂട്ടായ്മ
കെണിഞ്ഞു ശ്രമിച്ചിട്ടും
ഇതിനൊരു പ്രതിരോധം
കണ്ടെത്താനായില്ല
എത്രനാൾ കാക്കണം
എത്ര ശ്രമിക്കണം
പഴയ ഒരു ജീവിതം
തിരികെ അടുക്കുവാൻ