നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/വരും തലമുറക്കായ് മാറാം

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരും തലമുറക്കായ് മാറാം

മനവാ നിൻ ചെയ്തികൾ
പരിസ്ഥിതിയെ തച്ചുടക്കുന്നു
തണലേകും മരങ്ങളെ
വെട്ടിനശിപ്പിക്കുന്നതും
വെള്ളപ്പൊക്കവും മണ്ണൊലിപ്പും
തടയും കാടുകൾ വെട്ടിനിരത്തുന്നതും
ലാഭക്കൊതി കൊണ്ടുള്ള ചെയ്തികൾ
പാറകൾ പൊട്ടിച്ച പാറമടകൾ
മണ്ണെടുത്ത കുന്നുകൾ
സഹോദരങ്ങളുടെ ജീവനെടുക്കുന്നതും
തണ്ണീർകുടങ്ങളാം കുളങ്ങൾ
അരുവികൾ നദികൾ കടലുകൾ
പ്ലാസ്റ്റിക് കൂമ്പാരമാകുന്നതും
ജലജീവികൾക്ക് ഭീഷണിയാവുന്നതും
ഈ ചെയ്തികളെല്ലാം നമുക്ക് മാറ്റണം
മാറണം നാം ഒരുമിച്ചു
പരിസ്ഥിതിയെ സംരക്ഷിക്കാൻ
വരും തലമുറക്കായ് സംരക്ഷിക്കാം

അഥർവ്വ് കെ റാം
4 A നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത