എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/നരകം ഭൂമിയിൽ തന്നെ

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നരകം ഭൂമിയിൽ തന്നെ

മനുഷ്യജീവിതത്തിലെ മരണാനന്തരമുള്ള വിശ്വാസമാണ് നരകവും സ്വർഗ്ഗവും. എന്നാൽ പ്രവൃത്തി ഗുണം എന്ന് പറയും പോലെ ആ നരകം കൊറോണ എന്നപേരിൽ മനുഷ്യരാശിയെ വേട്ടയാടുകയാണ്. ഈ ദുരിതം സുനാമി പ്രളയം എന്നിവയെക്കാൾ മഹാമാരിയായി മാറിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഒരു പേടിസ്വപ്നമാണ് കൊറോണ അഥവാ കോവിഡ് -19  എന്ന മഹാമാരി.

           

 ഗവേഷണത്തിനും ശാസ്ത്രത്തെയും പിന്നിലാക്കി ലോകരാഷ്ട്രങ്ങളെ തന്നെ മുട്ടുകുത്തിച്ച  മഹാവ്യാധി. മനുഷ്യ നേത്രം കൊണ്ട് കാണാൻ കഴിയാത്ത കൊറോണ വൈറസാണ് രോഗകാരണം. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ഏതു ചെറിയവനും ഒരു നാൾ വരും എന്ന്. ലോകത്തിലെ തന്നെ വികസിത രാജ്യമായ ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി ഉണ്ടായത്. രോഗലക്ഷണങ്ങളും കാരണവും കണ്ടുപിടിച്ച അപ്പോഴേക്കും മരണവും രോഗവ്യാപനവും  നടന്നുകഴിഞ്ഞിരുന്നു. 

           

കോവിഡ് -19ന്റെ ലക്ഷണങ്ങൾ ചുമ, ചെറിയ തോതിലുള്ള പനി, ശ്വാസതടസ്സം, വയറിളക്കം എന്നിവയാണ്. രോഗപ്രതിരോധത്തിന് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  1. സാമൂഹിക അകലം പാലിക്കുക.   2. മൂക്കും വായും മറയത്തക്ക വിധം മാസ്ക് ധരിക്കുക.   3. മാസ്ക് ഉൾപ്പെടെ ഉപയോഗിച്ച സാധനങ്ങൾ വീണ്ടും ഉപയോഗിക്കാൻ പറ്റുന്നതാണെങ്കിൽ വൃത്തിയാക്കി സൂക്ഷിക്കുക. അല്ലാത്തത് നശിപ്പിക്കുക.  4. യാത്രകൾ പരമാവധി ഒഴിവാക്കുക.   5. പ്രായമായവരെയും  കുട്ടികളെയും ഗർഭിണികളെയും കൂടുതൽ ശ്രദ്ധിക്കുക.   6. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.   7. പൊതുസ്ഥലങ്ങളിൽ തുപ്പരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.   8. ധാരാളം വെള്ളം കുടിക്കുക. പോഷകാഹാരം ശീലമാക്കുക.   9. വിവാഹം,  ആഘോഷങ്ങൾ എന്നിങ്ങനെ ജനസമ്പർക്കം ഉള്ള പരിപാടികൾ ഒഴിവാക്കുക. 

         

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന രോഗത്തെ ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാമാരി ആയാണ് കണക്കാക്കുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും,  ലോകാരോഗ്യസംഘടനയും,  ആരോഗ്യ പ്രവർത്തകരും,  പറയുമ്പോലെ നമ്മൾ കോവിഡ് - 19 ഭയപ്പെടാതെ അതിനെ ചെറുക്കുന്നതിനായി ജാഗ്രത ഉറപ്പാക്കണം. അതിന്  ജനസമ്പർക്കം  ഒഴിവാക്കണം. നമ്മുടെ സുരക്ഷയ്ക്കായി കല്യാണം,  ക്ഷേത്രദർശനം,  സ്കൂൾ, തൃശ്ശൂർ പൂരം പോലുള്ള ആഘോഷങ്ങൾ എല്ലാം നിർത്തി വെച്ചു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘടകം ആയാണ് നാം എസ്എസ്എൽസി പരീക്ഷ യും മറ്റു വിദ്യാഭ്യാസകാലവും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ മഹാമാരിയെ നാം അതിജീവിക്കും എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കണം. 

             

കൊറോണ യുടെ അതിവ്യാപനമൂലം നമ്മൾ ഒരുപാട് കാര്യങ്ങളും മനസ്സിലാക്കി. ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ ഒന്നാമത് വ്യക്തിശുചിത്വം കാരണം പല പകർച്ചവ്യാധികളും കുറഞ്ഞു. പ്രളയം വന്നപ്പോൾ ജാതിമതഭേദമന്യേ ഒരുമിച്ചാണ് നാം താമസിച്ചിരുന്നത്. രക്ഷാപ്രവർത്തകർ ഇവകൊണ്ട് അകമഴിഞ്ഞ പ്രയത്നിച്ചു. നഷ്ടങ്ങൾ പലതും ഉണ്ടായാലും നാം അതിനെയെല്ലാം അതിജീവിച്ചു. അത് ഒറ്റക്കെട്ടായ കൂട്ടായ്മയുടെ ഫലമാണ്. ഇന്ന് കൊറോണ അസുഖമുള്ളവർ ഒറ്റയ്ക്ക് ആണെങ്കിലും അവരുടെ എല്ലാ കാര്യത്തിലും ശ്രദ്ധ ചെലുത്തി ജാഗരൂകരായി പ്രവർത്തിക്കുകയാണ് മറ്റുള്ളവർ. ഇതിൽനിന്ന് നാം മനസ്സിലാക്കുന്നത് പരസ്പരം ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ നമുക്ക് വിജയം കൈവരിക്കാം എന്നാണ്. ദുരിത കാലത്ത് ആശ്വാസം പകരാൻ മറ്റുകാര്യങ്ങൾക്ക് നീക്കി വെച്ച പണം ജനങ്ങൾക്ക് ഒരുനേരത്തെ ആഹാരം എത്തിച്ചു കൊടുക്കാനും ദാന ധർമ്മത്തിലും സന്തുഷ്ടരാണ്  ഭരണസമിതിയും ചില വ്യക്തികളും. ഇവരെയും രക്ഷാപ്രവർത്തകരെയും  നമ്മളെല്ലാവരും അകമഴിഞ്ഞ അഭിനന്ദിക്കുന്നു. 

             

കൊറോണ രോഗംമൂലം നാടിന്  പല നല്ല ശീലങ്ങളും ഉണ്ടായി. അതിൽ പ്രധാനപ്പെട്ടത് കൃഷിയാണ്. ചെറുതും വലുതുമായി കൃഷിചെയ്തു ജനങ്ങളെ സ്വയംപര്യാപ്തരാക്കാൻ  പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാം. "നാളെക്കായി കരുതിവയ്ക്കാൻ" നമ്മെ  കോവിഡ് - 19 എന്ന കുഞ്ഞു വൈറസ് പഠിപ്പിച്ചു. അടച്ചിടൽ അഥവാ ലോക്  ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ ഒതുങ്ങിക്കൂടാൻ പഠിച്ചു. ഇത് വായന,  ചിത്രരചന,  കൃഷി,  കലാ കായികം, വിദ്യാഭ്യാസം എന്നു വേണ്ട എല്ലാ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കുക ആണ് നാം ഓരോരുത്തരും. 

                 

 ഇന്ത്യയുടെ നിലനിൽപ്പിനെ സഹായിച്ചിരുന്ന ഒരു പ്രധാന ഘടകമായിരുന്നു പ്രവാസി മലയാളികൾ. അന്യ രാജ്യങ്ങളിൽ പോയി ജോലി ചെയ്തു വീട്ടുകാരെയും നാടിനെയും സ്നേഹിച്ചിരുന്നു പ്രവാസികൾ. ഇവർ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ ഒരു പങ്ക് വഹിച്ചിരുന്നു. രോഗബാധ ഉണ്ടായാലും മരണാനന്തരം ആയാലും ബന്ധു ജനങ്ങൾക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ് ഈ രോഗം. ഇതുകൊണ്ടുതന്നെ പ്രവാസികളെ തിരിച്ചെത്തിക്കാൻ എത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നമുക്ക് കഴിയണം. അതുപോലെ അന്യ രാജ്യക്കാരെ തിരിച്ച് അയക്കാനും പറ്റണം. 

         

 ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം അമേരിക്കയിലാണ് ഏറ്റവുമധികം മരണവും വ്യാപനവും നടക്കുന്നത്. ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലധികം ആയി. ഇത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭാവി ജീവിതം എങ്ങനെ? ഇനി രോഗത്തിന് മരുന്ന് കണ്ടെത്തി രോഗം ഭേദമായാലും പിന്നീടുള്ള ജനജീവിതം കരുതലോടെ വേണം. സാമൂഹിക അകലം വ്യക്തിശുചിത്വം മറക്കാതെ നാമെന്നും ഓർമ്മിക്കണം. അല്ല  ലോക്ഡൗൺ ഇനിയും തുടരുകയാണെങ്കിൽ നരകം ഭൂമിയിൽ തന്നെ. 

ഗായത്രി
7 A പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം